ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ട് ദോശ ഉണ്ടാക്കിയാലോ...

By Web TeamFirst Published Mar 22, 2021, 9:20 AM IST
Highlights

ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ട് രുചികരമായ ദോശ തയ്യാറാക്കാം...
 

ഓട്‌സ് ദിവസവും ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാനാകും. ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ട് രുചികരമായ ദോശ തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ഓട്സ് പൊടിച്ചത്      ഒന്നര കപ്പ്
റവ                            1/2 കപ്പ്
അരിപ്പൊടി            കാൽ കപ്പ്
ഉപ്പ്                         ആവശ്യത്തിന് 
പച്ചമുളക്                 3 എണ്ണം 
കറിവേപ്പില          ആവശ്യത്തിന് 
ഇഞ്ചി                    1 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ്    4 എണ്ണം
കുരുമുളക്            അര ടീസ്പൂൺ
കായപ്പൊടി              2 നുള്ള്
 ജീരകപ്പൊടി    1/4 ടേബിൾസ്പൂൺ
വെള്ളം                     2 1/2 കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, അരിപ്പൊടി , കറിവേപ്പില , പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ഉപ്പ്, കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. 

അൽപസമയത്തിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ദോശ മാവ് പരിവത്തിലാക്കി എടുക്കുക. ശേഷം ഇത് മാവ് 10 മിനിറ്റ് നേരം അടച്ചു വയ്ക്കുക.

അടുത്തതായി അടുപ്പിലേക്ക് പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായ ശേഷം ദോശ മാവ് ഒഴിച്ച് കൊടുക്കുക. നന്നായി മൊരിഞ്ഞ് വന്നതിനുശേഷം ദോശ മറിച്ചിടുക. ഓട്സ് ദോശ തയ്യാറായി...

പച്ചമുളക് കൊണ്ട് ഇതാ ഒരു സ്പെഷ്യൽ അച്ചാർ

click me!