കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് കൂളായി പുറത്തേയ്ക്ക്; വൈറലായി പക്ഷിയുടെ വീഡിയോ

Published : Mar 21, 2021, 09:28 AM ISTUpdated : Mar 21, 2021, 09:30 AM IST
കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് കൂളായി പുറത്തേയ്ക്ക്; വൈറലായി പക്ഷിയുടെ വീഡിയോ

Synopsis

ഒരാൾ കടയിലേയ്ക്ക് ഇറങ്ങിയതിന് തൊട്ടു പിന്നാലെ ഓട്ടോമാറ്റിക്കായി തുറന്ന വാതിലിലൂടെയാണ് പക്ഷി കടയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്നത്. ആദ്യം ഒന്ന് പരതിയതിന് ശേഷം ഒരു പായ്ക്കറ്റ് ചിപ്സുമെടുത്ത് പുറത്തേയ്ക്ക് വളരെ പെട്ടെന്ന് നടന്ന് ഇറങ്ങുന്നതും കാണാം.

കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് നടക്കുന്ന സീഗള്‍ പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത്ര കൂളായി ആര് മോഷണം നടത്തുമെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ പക്ഷി വളരെ തന്ത്രപരമായി കടയ്ക്കുള്ളിൽ കയറുന്നതും ചിപ്സ് പായ്ക്കറ്റുമെടുത്ത് പുറത്തേയ്ക്ക് ഇറങ്ങുന്നതും കാണാം. 

ഒരാൾ കടയിലേയ്ക്ക് ഇറങ്ങിയതിന് തൊട്ടു പിന്നാലെ ഓട്ടോമാറ്റിക്കായി തുറന്ന വാതിലിലൂടെയാണ് പക്ഷി കടയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്നത്. ആദ്യം ഒന്ന് പരതിയതിന് ശേഷം ഒരു പായ്ക്കറ്റ് ചിപ്സുമെടുത്ത് പുറത്തേയ്ക്ക് വളരെ പെട്ടെന്ന് നടന്ന് ഇറങ്ങുന്നതും കാണാം. കടയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ പക്ഷി പായ്ക്കറ്റ്  കൊത്തി പൊട്ടിക്കുന്നതും കാണാം. 

 

ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് രസകരമായ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. 'അവിശ്വസനീയമായ മോഷണം' എന്നാണ് നീൽ ട്രെയ്‌നർ എന്നയാളുടെ അഭിപ്രായം. മോഷ്ടിച്ച ഉടൻ തന്നെ കടയ്ക്ക് മുന്നിൽ നിന്ന് പായ്ക്കറ്റ് പൊട്ടിച്ച് കഴിക്കാനുള്ള പക്ഷിയുടെ ധൈര്യത്തെയും ചിലര്‍ ചൂണ്ടിക്കാട്ടി. 

Also Read: പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തി സുരേഷ്; ഒടുവില്‍ സംഭവിച്ചത്; വീഡിയോ...


 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍