ഇതൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്; ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ...

By Web TeamFirst Published May 30, 2020, 11:24 PM IST
Highlights

പ്രഭാതഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള പുട്ട് തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്. 

ഓട്സ് കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഓട്‌സ് നല്‍കുന്നത്. പ്രഭാതഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള പുട്ട് തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഇത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ..

പുട്ട് പൊടി                    1 കപ്പ്
 ഓട്സ്                                1 കപ്പ്
 വെള്ളം                        പാകത്തിന്
 ഉപ്പ്                                1/2 ടീസ്പൂൺ
 തേങ്ങാ                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് പൊടിച്ചെടുക്കുക. ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേർത്ത് യോജിപ്പിച്ച് ഉപ്പും വെള്ളവും ചേർത്ത് നനച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക. ഇനി ആവശ്യമായ വെള്ളം ചേർത്ത് ഒന്നു കൂടി മിക്സിയിൽ കറക്കിയെടുക്കുക. പുട്ട് കുറ്റിയിൽ പൊടി നിറച്ച് വേവിച്ച് എടുക്കുക. കടലക്കറിയുടെ കൂടെയോ പഴത്തിന്റെ കൂടെയോ കഴിക്കാവുന്നതാണ്.

മുട്ട നിറച്ചത് ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം.....

click me!