പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി

Web Desk   | Asianet News
Published : Jul 15, 2021, 03:02 PM ISTUpdated : Jul 15, 2021, 03:09 PM IST
പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി

Synopsis

ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ഇനി എങ്ങനെയാണ് ഈ ഹെൽത്തി ഓട്സ് സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ഇനി എങ്ങനെയാണ് ഈ ഹെൽത്തി ഓട്സ് സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

പാല്‍              ഒന്നര കപ്പ്
ഓട്‌സ്            അരക്കപ്പ്
പഴം                1 എണ്ണം
സപ്പോര്‍ട്ട      2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഇഞ്ചിനീര്     അര ടീസ്പൂണ്‍
തേന്‍               2 ടീസ്പൂൺ
ഈന്തപ്പഴം     3 എണ്ണം

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർക്കാം. ശേഷം ഒരു ​ഗ്ലാസിലേക്ക് ഒഴിവാക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അല്‍പം ചോക്ലേറ്റ് കഷ്ണങ്ങളോ അല്ലെങ്കിൽ കോഫീ പൗഡറോ അതും അല്ലെങ്കിൽ അൽപം നട്സ് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.

ഓട്സ് ഇരിപ്പുണ്ടോ...? കിടിലൻ കൊഴുക്കട്ട തയ്യാറാക്കിയാലോ...

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ