കോഫിയും കുടിക്കാം പൂച്ചയെയും ഓമനിക്കാം; ഇത് വ്യത്യസ്തമായ ഒരു കഫേ!

By Web TeamFirst Published Jul 14, 2021, 3:22 PM IST
Highlights

1998 ല്‍ തായ്‌വാനിലാണ് ഈ കഫേയുടെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗാറ്റോ കഫേ റിയോ ഡി ജനീറോയില്‍ തുറന്നത്. 

കോഫി കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കോഫി കുടിക്കുമ്പോള്‍ ഒപ്പം ഓമനിക്കാന്‍ ഒരു പൂച്ചയെ കൂടി കിട്ടിയാലോ?  റിയോ ഡി ജനീറോയിലെ ഗാറ്റോ കഫേയിലാണ് കോഫിയോടൊപ്പം ഓമനിക്കാന്‍ പൂച്ചയെയും കിട്ടുന്നത്. 

പൂച്ചയുടെ ചിത്രങ്ങള്‍ മുകളില്‍ ഒരുക്കിയ ലാറ്റേസും കോഫിയും ഒപ്പം പൂച്ചയുടെ കൈ അടയാളങ്ങളുടെ ആകൃതിയിലുള്ള ബിസ്‌കറ്റുകളുമാണ് ഈ കഫേയിലെ പ്രധാന വിഭവങ്ങള്‍. ഒപ്പം ഇണങ്ങിയും പിണങ്ങിയും പൂച്ചകളും കൂടെ കാണും. 

 

1998 ല്‍ തായ്‌വാനിലാണ് ഈ കഫേയുടെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗാറ്റോ കഫേ റിയോ ഡി ജനീറോയില്‍ തുറന്നത്. ഉപേക്ഷിക്കപ്പെട്ട പൂച്ചകളെ ദത്തെടുത്ത് അവയെ സംരക്ഷിക്കാനായി ബങ്കര്‍ വിസ്‌കേഴ്‌സ് എന്ന സംഘടനയാണ് ഈ കഫേയ്ക്ക് രൂപം നല്‍കിയത്. 

Also Read: പാചകപ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന 'ടിപ്'; വൈറലായ ചെറുവീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

tags
click me!