ഇതാ ഒരു വെറൈറ്റി ചമ്മന്തി, ഒലിവ് കൊണ്ട് ചമ്മന്തി സിമ്പിളായി തയ്യാറാക്കാം

Web Desk   | Asianet News
Published : May 09, 2021, 04:48 PM ISTUpdated : May 09, 2021, 05:01 PM IST
ഇതാ ഒരു വെറൈറ്റി ചമ്മന്തി, ഒലിവ്  കൊണ്ട് ചമ്മന്തി സിമ്പിളായി തയ്യാറാക്കാം

Synopsis

ചോറിന്റെ കൂടെ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ...ഒലിവ് കൊണ്ട് ചമ്മന്തി ഈസിയായി ഉണ്ടാക്കാവുന്നതാണ്...

ചമ്മന്തി എല്ലാവർക്കും പ്രിയപ്പെട്ട വിഭവമാണല്ലോ. ചോറിന്റെ കൂടെ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ...ഒലിവ് കൊണ്ട് ചമ്മന്തി ഈസിയായി ഉണ്ടാക്കാവുന്നതാണ്...

വേണ്ട ചേരുവകൾ...

പച്ച ഒലിവ്                           15 എണ്ണം
തേങ്ങ ചിരകിയത്            1 കപ്പ്‌
പച്ച മുളക്                            4 എണ്ണം
തെെര്                                  2 ടേബിൾ സ്പൂൺ(അധികം പുളിയില്ലാത്തത്)
ഒലിവ് ഓയിൽ                   1 ടീസ്പൂൺ
ഉപ്പ്                                         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒലിവ് കുരു കളഞ്ഞു അരിഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്കു തേങ്ങയും ഒലിവുകളും ആവശ്യത്തിന് പച്ചമുളകും തൈരും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം മുകളിൽ ഒലിവ് ഓയിൽ തൂവുക.ചോറിന്റെ കൂടെ മാത്രമല്ല ദോശയ്ക്കും ഡിപ് ആയും ഉപയോഗിക്കാം.

ചായയുടെ കൂടെ ചൂട് മെെദ വട കഴിച്ചാലോ...? തയ്യാറാക്കുന്ന വിധം

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ