രുചികരമായ കപ്പലണ്ടി മസാല ചോറ് എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Aug 24, 2021, 8:28 AM IST
Highlights

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പലണ്ടി മസാല റൈസ്. എങ്ങനെയാണ് കപ്പലണ്ടി മസാല റൈസ് തയ്യാറാക്കുന്നതെന്ന് നോക്കാം...

 രുചികരമായ കപ്പലണ്ടി മസാല റൈസ് ഇനി ഹോട്ടലിൽ പോയി വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.
 കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പലണ്ടി മസാല റൈസ്.

വേണ്ട ചേരുവകൾ...

 കപ്പലണ്ടി                                കാൽ കിലോ
 ഉഴുന്ന്                                       4 സ്പൂൺ ‌‌
പരിപ്പ്                                        നാല് സ്പൂൺ 
ചുവന്ന മുളക്                           5 എണ്ണം
 കറിവേപ്പില                            ഒരു തണ്ട്
ഉണക്ക തേങ്ങ                          2 സ്പൂൺ
 എള്ള്                                       3 സ്പൂൺ
എണ്ണ                                        രണ്ട് സ്പൂൺ 
 കടുക്                                     ഒരു സ്പൂൺ
 ചുവന്ന മുളക്                          മൂന്നെണ്ണം 
കറിവേപ്പില                               ഒരു തണ്ട് 
ജീരകം                                     ഒരു സ്പൂൺ
ഉപ്പ്-                                          ആവശ്യത്തിന്
വേവിച്ച ചോറ് (വെള്ള അരിയുടെ) 2 കപ്പ് 

 തയ്യാറാക്കുന്ന വിധം...

കപ്പലണ്ടി പച്ചയ്ക്ക് വാങ്ങുന്നതെങ്കിൽ നന്നായി വറുത്തതിനു ശേഷം തൊലി കളഞ്ഞെടുക്കുക. വറുത്ത കപ്പലണ്ടി ആണെങ്കിൽ തൊലികളഞ്ഞ് തന്നെ തിരഞ്ഞെടുക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ഉഴുന്ന്, പരിപ്പ്, ജീരകം, കറിവേപ്പില, ചുവന്ന മുളക്, ചേർത്ത് നന്നായി വറുത്തെടുക്കുക. അതിന്റെ ഒപ്പം തന്നെ ഉണങ്ങിയ തേങ്ങയും, എള്ളും,  തൊലികളഞ്ഞ കപ്പലണ്ടിയും ചേർത്തു കൊടുക്കാം. ഇവയെല്ലാം നന്നായി വറുത്ത് അതിനുശേഷം മിക്സിയുടെ ജാറിൽ  നന്നായി പൊടിച്ചെടുക്കുക. മറ്റൊരു ചീനച്ചട്ടിയിൽ  എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില, പൊട്ടിച്ച ശേഷം അതിലേക്ക് ജീരകം ചേർത്ത് പിന്നെ ഒരു സ്പൂൺ ഉഴുന്ന്, പരിപ്പ്, എന്നിവ ചേർത്ത് നന്നായി വറുത്തു കഴിയുമ്പോ അതിലേക്ക് കാൽകപ്പ് കപ്പലണ്ടിയും ബാക്കി പകുതി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് വേകിച്ചു വച്ചിട്ടുള്ള വെളുത്ത അരിയുടെ ചോറ് ചേർത്ത് കൊടുക്കുക. അതിലേക്ക് പൊടിച്ചു വച്ചിട്ടുള്ള നമ്മുടെ മസാല കൂട്ട് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ് ആവശ്യാനുസരണം ചേർത്തുകൊടുക്കാം. വളരെ രുചികരവും അതുപോലെതന്നെ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി മസാല റൈസ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

click me!