കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ബോൾസ് എളുപ്പം തയ്യാറാക്കാം

Published : Aug 08, 2021, 04:51 PM ISTUpdated : Aug 08, 2021, 05:05 PM IST
കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ബോൾസ് എളുപ്പം തയ്യാറാക്കാം

Synopsis

ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ വളരെ എളുപ്പം ഈ പലഹാരം തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വെറും നാല് ചേരുവകൾ മാത്രം മതി.  

ഉരുളകിഴങ്ങു കൊണ്ട് ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ ഉരുളക്കിഴങ്ങ് കൊണ്ട് മറ്റൊരു നാലുമണി പലഹാരം കൂടി തയ്യാറാക്കാം. പൊട്ടറ്റോ ബോൾസ് വളരെ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

ഉരുളകിഴങ്ങ്   1/2 കിലോ
കോൺ ഫ്ളർ 4 സ്പൂൺ
അരിപൊടി    2 ടീസ്പൂൺ
ഉപ്പ്                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഉരുളക്കിഴങ്ങ് വേവിച്ച് തോളുകളഞ്ഞു കട്ടായില്ലാതെ ഉടച്ചെടുക്കുക. ശേഷം അതിലേക്കു കോൺഫ്ളർ, അരിപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക. ഫ്രഞ്ച് ഫ്രൈസിന്റെ അതെ രുചിയിൽ ഉരുളകിഴങ്ങ് ബോൾസ് തയാറാക്കി എടുക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

PREV
click me!

Recommended Stories

പതിവായി ഫ്ലാക്സ് സീഡ് കഴിച്ചാൽ ലഭിക്കുന്ന എട്ട് ഗുണങ്ങൾ
പിയർ പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്