പൊട്ടുകടല കൊണ്ട് അടിപൊളി ലഡ്ഡു; റെസിപ്പി

By Web TeamFirst Published Jul 31, 2021, 12:34 PM IST
Highlights

മധുരപ്രിയരാണോ നിങ്ങൾ? ലഡ്ഡു നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ...പൊട്ടുകടല കൊണ്ട് കൊതിയൂറും ലഡ്ഡു തയ്യാറാക്കിയാലോ...

മധുരപ്രിയരാണോ നിങ്ങൾ? ലഡ്ഡു നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണല്ലോ...പൊട്ടുകടല കൊണ്ട് കൊതിയൂറും ലഡ്ഡു തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പൊട്ടുകടല                250 ml( 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് )
അണ്ടിപരുപ്പ്              10 എണ്ണം
ബദാം                           10 എണ്ണം
പിസ്താ                           10 എണ്ണം
കിസ്മിസ്                      10 എണ്ണം
പഞ്ചസാര                   250 ml
പച്ചവെള്ളം                1/4 കപ്പ്‌
നാരങ്ങ നീര്              1 ചെറുനാരങ്ങായുടെ
നെയ്യ്                           2 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത്   5 എണ്ണം
 
തയാറാക്കുന്ന വിധം...

ആദ്യം അണ്ടിപരുപ്പ്, ബദാം, പിസ്താ ഒന്നു പൊടിച്ചെടുക്കു., പിന്നെ കുതിർത്തു വച്ചിരിക്കുന്ന പൊട്ടുകടലയും നന്നായി ഒന്നു അരച്ച് എടുക്കണം. അടുത്തത് ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കി അതിൽ കുറച്ചു നെയ്യ് ഒഴിച്ച് ആദ്യം കിസ്മിസ്സ് ഒന്നു വറുത്തു എടുക്കണം, പിന്നെ പൊടിച്ചു വച്ച നട്സ് എല്ലാം ഒന്നു വറുത്തു മാറ്റി വക്കുക, ആ പാൻ ഇൽ കുറച്ചു നെയ്യ് കൂടെ ഒഴിച്ച് നന്നായി അരച്ച് വെച്ചിരിക്കുന്ന പൊട്ടുകടല വെള്ളമയം മാറി ഒരു ഗോൾഡൻ കളർ ആകുന്നത് വരെ വറുത്തു എടുക്കണം, പിന്നീട് ഒന്നു തണുത്തതിന് ശേഷം അത് നന്നായി പൊടിച്ചെടുക്കണം. 
പഞ്ചസാര പാനി ഉണ്ടാകാനായി ഒരു പാൻ ഇൽ 250ml പഞ്ചസാരയും അതിലേക്കു 1/4 കപ്പ്‌ വെള്ളം കൂടെ ഒഴിച്ച് ഒരു നൂൽ പരുവം ആകുന്നത് വരെ ഇളക്കി അവസാനം കുറച്ചു നാരങ്ങ നീര് കൂടെ ഒഴിച്ച് സ്റ്റോവ് ഓഫ്‌ ചെയ്യുക, ചൂട് പോകുന്നതിനു മുന്നേ നേരെത്തെ പൊടിച്ചു വെച്ചിരിക്കുന്ന പൊട്ടുകടലയും, നട്സ്, കിസ്മിസ്, കുറച്ചു ഏലക്ക പൊടിയും ചേർത്തു ഇളക്കി മാറ്റി വെക്കുക, കുറച്ചു തണുത്തു കഴിഞ്ഞു ലഡ്ഡു ന്റെ ഷേപ്പ് ഇൽ ഒരുട്ടി എടുക്കുക.

തയ്യാറാക്കിയത്:
വിനി ബിനു,
ദുബായ്

പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!