സംഭവം നമ്മുടെ പപ്പടം തന്നെ; പക്ഷേ ഇപ്പോള്‍ 'പാപ്പഡ് ആല്യോ എ ഓള്യോ' ആണത്രേ!

Published : Jul 30, 2021, 10:22 AM IST
സംഭവം നമ്മുടെ പപ്പടം തന്നെ; പക്ഷേ ഇപ്പോള്‍ 'പാപ്പഡ് ആല്യോ എ ഓള്യോ' ആണത്രേ!

Synopsis

ഒരു ഫ്യൂഷൻ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. പ്രധാന വിഭവം ആയി തിരഞ്ഞെടുത്തത് നമ്മുടെ സ്വന്തം പപ്പടം ആണ്. 

പാചക പരീക്ഷണങ്ങളുടെ ലോകത്താണ് നമ്മള്‍ ഇപ്പോൾ ജീവിക്കുന്നത്. വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണങ്ങളുമായി സോഷ്യല്‍ മീഡിയ ഇപ്പോള്‍ നിറഞ്ഞൊഴുകുകയാണ്. ഇന്ത്യൻ വിഭവങ്ങൾ മറ്റു രാജ്യങ്ങളിലെ വിഭവങ്ങളുമായി കൂട്ടിക്കലർത്തി തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണങ്ങളുടെ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. 

അത്തരത്തിലൊരു ഫ്യൂഷൻ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  സാരാൻഷ് ഗോയില എന്ന് പേരുള്ള ഷെഫ് ആണ് ഈ ഫ്യൂഷൻ ഭക്ഷണം തയ്യാറാക്കിയത്. പ്രധാന വിഭവം ആയി തിരഞ്ഞെടുത്തത് നമ്മുടെ സ്വന്തം പപ്പടം ആണ്. 

ഇറ്റാലിയൻ ഭക്ഷണമായ 'പാസ്ത ആല്യോ എ ഓള്യോ' ആണ് ഗോയില തയ്യാറാക്കിയത്. പാസ്തയും ഒലീവ് ഓയിലും വെളുത്തുള്ളിയും ചേർത്തുണ്ടാക്കുന്ന വിഭവം ആണ് പാസ്ത ആല്യോ എ ഓള്യോ. പാസ്തയ്ക്ക് പകരം ഇവിടെ പപ്പടം ആണ് ഷെഫ് തെരഞ്ഞെടുത്തത്. പപ്പടം നീളത്തിൽ അരിഞ്ഞ ശേഷം എണ്ണയിലേയ്ക്ക് ഇട്ടു. തുടര്‍ന്ന് എല്ലാ ചേരുവയും ചേർത്തിളക്കിയ ശേഷം അല്പം ചുവന്ന മുളക് ചതച്ചതും ചീസും ചേർത്ത് പാപ്പഡ് ആല്യോ എ ഓള്യോ തയ്യാറാക്കി. 

 

ഇതിന്‍റെ വീഡിയോ ഷെഫ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്തായാലും വീഡിയോ വൈറലായതോടെ പപ്പടം പ്രേമികളും പാസ്ത പ്രേമികളുടെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: വീണ്ടും ബിരിയാണിയില്‍ പരീക്ഷണം; രുചിച്ച് നോക്കിയ അവതാരകന് ഓസ്കർ കൊടുക്കണമെന്ന് സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സ്വാദേറും അടിപൊളി തക്കാളി ദോശ തയാറാക്കാം; റെസിപ്പി
തലമുടി തഴച്ചു വളരാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ