
ഹോട്ടലുകളിൽ നിന്നു ഗ്രിൽഡ് വിഭവങ്ങൾക്കൊപ്പം കിട്ടുന്ന മയനൈസ് ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ടതാണ്. ഇനി മുതൽ മയനൈസ് പുറത്ത് വാങ്ങേണ്ട. പകരം വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാം.
മയനൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
മുട്ട 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
കുക്കിങ് ഓയിൽ ആവശ്യത്തിന്
വിനാഗിരി 10 എംഎൽ
തയാറാക്കുന്ന വിധം...
ആദ്യം ഒരു മുട്ടയുടെ മഞ്ഞയും വെള്ളയും മിക്സറിന്റെ ജാറിലേക്ക് ഒഴിക്കുക.ശേഷം ഇതിലേക്ക് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ആവശ്യമുള്ള കൊഴുപ്പിന‌് അനുസരിച്ചു ഓയിൽ ചേർത്തു കൊടുക്കാം. (മണം കിട്ടുന്നതിന് കുരുമുളക് പൊടിയോ വെളുത്തുള്ളിയോ ചേർക്കാവുന്നതാണ്).