‌‌‌പുതിനയില ഇരിപ്പുണ്ടോ....? കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ...

Web Desk   | Asianet News
Published : Feb 23, 2021, 09:30 PM IST
‌‌‌പുതിനയില ഇരിപ്പുണ്ടോ....? കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ...

Synopsis

എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന.  ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. 

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് പുതിനയില. ആന്റി സെപ്റ്റിക്ക് ഗുണങ്ങളോട് കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുന്നു. എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന.  ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. പുതിനയില കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

തേങ്ങാ ചിരകിയത്        ‌ 2 കപ്പ്
 പുതിനയില                1 ടേബിൾ സ്പൂൺ
 മല്ലിയില                          അര ടീസ്പൂൺ
 കറിവേപ്പില, പുളി        10 ഗ്രാം
 ഉപ്പ്‌                                   ആവശ്യത്തിന്
 വിനാഗിരി                      2 ടീസ്‌പൂൺ
 പച്ച മുളക്                       6 എണ്ണം
 വെളുത്തുള്ളി                 3‌ അല്ലി

തയ്യാറാക്കുന്ന വിധം...

ആദ്യം തേങ്ങാ ചിരകിയത് പച്ചമുളകിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അതിൽ പുതിനയില, മല്ലിയില, കറിവേപ്പില, പുളി, ഉപ്പ്‌, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വിനാഗിരി ചേർത്തിളക്കുക. രുചിയേറും പുതിന ചമ്മന്തി റെഡിയായി...


 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ