ബ്രേക്ക്ഫാസ്റ്റിന് എന്താണ് കഴിക്കാൻ? റവ ഇ‍ഡ്ഡലി തയ്യാറാക്കിയാലോ...

By Web TeamFirst Published Sep 30, 2021, 8:47 AM IST
Highlights

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി തയ്യാറാക്കാറുണ്ടല്ലോ... ഇനി മുതൽ റവ കൊണ്ടുള്ള ഇ‍ഡ്ഡലി തയ്യാറാക്കിയാലോ....

പ്രഭാതഭക്ഷണം ഏറെ പോഷക സമ്പുഷ്ടമായിരിക്കണം എന്നു പറയാറുണ്ട്. ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണെന്ന് തിരിച്ചറിയുക. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജം ലഭിക്കുകയും അത് ഉന്മേഷത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി തയ്യാറാക്കാറുണ്ടല്ലോ... ഇനി മുതൽ റവ കൊണ്ടുള്ള ഇ‍ഡ്ഡലി തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ...

റവ വറുത്തത്                    1 കപ്പ്
 തൈര്                                 1 കപ്പ് ( പുളിയില്ലാത്തത്)
സവാള                                 1 കപ്പ് (പൊടിയായി അരിഞ്ഞത്)
കാരറ്റ്                                   1 കപ്പ് (പൊടിയായി അരിഞ്ഞത്)
പച്ചമുളക്                             1 എണ്ണം
ഉപ്പ്                                      ആവശ്യത്തിന് 
വെള്ളം                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം റവയും തൈരും കൂടി നല്ലത് പോലെ മിക്സ് ചെയ്യുക. ശേഷം 20 മിനുട്ട് മാറ്റിവയ്ക്കണം. അതിന് ശേഷം ഇതിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക. വെള്ളം അല്പം ചേർത്ത് കുഴയ്ക്കുക. ഇഡ്ഡലി മാവിനേക്കാളും അൽപം കുറുകി ഇരിക്കണം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടിയ ശേഷം ആവിയിൽ വേവിച്ചെടുക്കുക. ചട്ണിയോടൊപ്പമോ സാമ്പാറിനൊപ്പമൊക്കെയോ ചേർത്ത് കഴിക്കാം.

ഹെൽത്തി ഡ്രിങ്ക് ആടിപാൽ എളുപ്പം തയ്യാറാക്കാം

 

click me!