rava paniyaram recipe| റവ കൊണ്ട് കിടിലൻ പനിയാരം; റെസിപ്പി

Web Desk   | Asianet News
Published : Nov 17, 2021, 04:37 PM ISTUpdated : Nov 17, 2021, 04:43 PM IST
rava paniyaram recipe| റവ കൊണ്ട് കിടിലൻ പനിയാരം; റെസിപ്പി

Synopsis

 റവ, അരിപ്പൊടി, തൈര്, കാരറ്റ് എന്നിവയെല്ലാം ചേർത്ത് ഒരു സ്പെഷ്യൽ പനിയാരം തയ്യാറാക്കാം... 

ചായയ്ക്കൊപ്പം കഴിക്കാൻ തയ്യാറാക്കാം സ്പെഷ്യൽ റവ പനിയാരം. റവ, അരിപ്പൊടി, തൈര്, കാരറ്റ് എന്നിവയെല്ലാം ചേർത്ത് ഒരു സ്പെഷ്യൽ പനിയാരം തയ്യാറാക്കാം... 

വേണ്ട ചേരുവകൾ...

1. റവ                                           അര കപ്പ്
   അരിപ്പൊടി                             അര കപ്പ്
  തൈര്                                      അര കപ്പ്
   വെള്ളം                                    ഒരു കപ്പ്
2. സവാള                                  1 എണ്ണം (ചെറുതായി അരിഞ്ഞത് )
മല്ലിയില അരിഞ്ഞത്                 രണ്ട് ടേബിൾ സ്പൂൺ
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്‌             രണ്ട് ടേബിൾ സ്പൂൺ
പച്ച മുളക്                               രണ്ട് എണ്ണം (ചെറുതായി അരിയുക )
കായപ്പൊടി                              കാൽ ടീ സ്പൂൺ
കുരുമുളക് ചതച്ചത്                  ഒരു ടീ സ്പൂൺ
ബേക്കിങ് സോഡാ                   കാൽ ടീ സ്പൂൺ
എണ്ണ                                           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

* ഒന്നാമത്തെ ചേരുവകൾ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ കൂടി ചേർത്ത് അര മണിക്കൂർ അടച്ചു വയ്ക്കുക.
* ഉണ്ണിയപ്പക്കാരയിൽ അൽപം എണ്ണ ഒഴിച്ച് ഓരോ സ്പൂൺ മാവൊഴിക്കുക. ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക. ചൂടോടെ ചട്ണിയോടൊപ്പം കഴിക്കാം!!!

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്

Read also: ബ്രെഡ് കൊണ്ട് ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം

PREV
click me!

Recommended Stories

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍