ബ്രേക്ക്ഫാസ്റ്റിന് റവ റൊട്ടി ഉണ്ടാക്കിയാലോ...

Web Desk   | Asianet News
Published : Oct 01, 2020, 08:26 AM ISTUpdated : Oct 01, 2020, 08:31 AM IST
ബ്രേക്ക്ഫാസ്റ്റിന് റവ റൊട്ടി ഉണ്ടാക്കിയാലോ...

Synopsis

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണെന്ന് തന്നെ പറയാം. എങ്ങനെയാണ് റവ റൊട്ടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...  

റവ കൊണ്ട്‌ നമ്മൾ ഉപ്പുമാവും ഇഡ്‌ഢലിയും ഉണ്ടാക്കാറുണ്ടല്ലോ. എന്നാല്‍ റവ കൊണ്ട്‌ റൊട്ടി ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണെന്ന് തന്നെ പറയാം. എങ്ങനെയാണ് റവ റൊട്ടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...
 
റവ                                   1 കപ്പ്
‌തേങ്ങ ചിരകിയത്‌      3 ടേബിള്‍ സ്‌പൂണ്‍
ഇഞ്ചി                            കാല്‍ ടീസ്‌പൂണ്‍ (ചെറുതായി അരിഞ്ഞത്‌)
പച്ചമുളക്‌                      3 എണ്ണം (ചെറുതായി അരിഞ്ഞത്‌)
പഞ്ചസാര                     1 ടീസ്‌പൂണ്‍
എണ്ണ                             ആവശ്യത്തിന്
ഉപ്പ്‌                                ആവശ്യത്തിന്
മല്ലിയില                      ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും റവയില്‍ യോജിപ്പിക്കുക. പാകത്തിന്‌ വെള്ളമൊഴിച്ച്‌ ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. വെള്ളം കൂടിപ്പോകാതെയും കുറയാതെങ്കിലും ശ്രദ്ധിക്കുക. കുഴച്ച ശേഷം‌ 20 മിനിറ്റ്‌ മാറ്റിവയ്ക്കുക. 
ശേഷം ഇവ ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. ഒരു തവ ചൂടാക്കി അല്‍പം എണ്ണ പുരട്ടുക. ശേഷം തവയിലേക്ക് റവ റൊട്ടി ഇതിലിട്ട്‌ ഇരുവശവും മറിച്ചിട്ട്‌ ചുട്ടെടുക്കുക. റവ റൊട്ടി തയ്യാറായി...

ഇതാ ഒരു സ്പെഷ്യൽ ചായ, ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാൻ തോന്നും

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ