എള്ള് കൊണ്ട് രുചികരമായൊരു കറി; റെസിപ്പി

Web Desk   | Asianet News
Published : Sep 12, 2021, 04:42 PM ISTUpdated : Sep 12, 2021, 07:46 PM IST
എള്ള് കൊണ്ട് രുചികരമായൊരു കറി; റെസിപ്പി

Synopsis

എള്ള് കൊണ്ട് പലതരത്തിലുള്ള വിഭങ്ങൾ തയ്യാറാക്കാറുണ്ട്.  എള്ള് കൊണ്ട് ഹെൽത്തിയും രുചികരവുമായ ഒരു കറി തയ്യാറാക്കിയാലോ...   

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് എള്ള്. എള്ള് കൊണ്ട് പലതരത്തിലുള്ള വിഭങ്ങൾ തയ്യാറാക്കാറുണ്ട്.  എള്ള് കൊണ്ട് ഹെൽത്തിയും രുചികരവുമായ ഒരു കറി തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

1. പാവയ്ക്ക (അരിഞ്ഞത് )           1 കപ്പ്‌
2. തേങ്ങ ചിരകിയത്                      1 കപ്പ്‌
3. എള്ള്                                            2 ടീസ്പൂൺ
4. കുരുമുളക്                                 1 ടീസ്പൂൺ
5. ഉലുവ                                           ഒരു നുള്ള്
6. പുളി                                             ഒരു നെല്ലിക്ക വലുപ്പത്തിൽ
7. മഞ്ഞൾപ്പൊടി                          1/4 ടീസ്പൂൺ
8. കായപ്പൊടി                               1/4 ടീസ്പൂൺ
9. എണ്ണ, ഉപ്പ്                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണയിട്ട് കടുക് പൊട്ടിച്ചതിന് ശേഷം പാവയ്ക്ക അരിഞ്ഞത് വഴറ്റിയെടുക്കുക. ഒരു ചീനച്ചട്ടിയിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ വറുത്തെടുക്കുക. വറുത്ത ചേരുവകൾ അരച്ചെടുക്കണം. പുളി വെള്ളത്തിൽ പാവയ്ക്ക കഷ്ണങ്ങൾ മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്തു വേവിയ്ക്കുക. ശേഷം അരപ്പ് ചേർത്തു തിളപ്പിച്ചതിനു ശേഷം കായപ്പൊടി ചേർത്തു വാങ്ങുക.

തയ്യാറാക്കിയത്:
സരിത സുരേഷ്
ഹരിപ്പാട്.

പീച്ചിങ്ങ കൊണ്ട് രുചികരമായ തീയൽ തയ്യാറാക്കിയാലോ...

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍