
വലിയ വില കൊടുത്ത് കോഫി ഷോപ്പില്‍ പോയി ഇനി കോള്‍ഡ് കോഫി കുടിക്കേണ്ട. വീട്ടിൽ തന്നെ ഹെൽത്തിയായ കോൾഡ് കോഫി തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
ബ്രൂ അല്ലെങ്കിൽ നെസ്‌കഫെ കാപ്പിപ്പൊടി 2 ടീസ്പൂൺ
പാല്‍ 1 കപ്പ്
ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്
ഐസ് ക്യൂബ് പാകത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി, പഞ്ചസാര പ്പൊടിച്ചത് ഐസ്‌ക്യൂബ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അതോടൊപ്പം അൽപ്പം ചോക്ലേറ്റ്, പാല്‍ എന്നിവ ചേർത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കികൊടുക്കുക. പഞ്ചസാര അതിലേക്ക് അലിഞ്ഞ് ചേർന്നതിന് ശേഷം ഐസ്‌ക്രീം ചേർക്കുക. ഇളക്കി ചേർത്തതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ശേഷം ഇതിന് മുകളിൽ ഐസ്‌ക്യൂബുകളും വയ്ക്കുക. രുചികരമായ കോൾഡ് കോഫി തയ്യാറായി...
സേമിയ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...