സേമിയ ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സേമിയ ഉപ്പുമാവ്. പ്രഭാത ഭക്ഷണമായും വൈകിട്ടത്തെ ചായ പലഹാരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വിഭവം കൂടിയാണിത്.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റാണ് സേമിയ ഉപ്പുമാവ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്. പ്രഭാത ഭക്ഷണമായും വൈകിട്ടത്തെ ചായ പലഹാരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
വേണ്ട ചേരുവകൾ...
സേമിയ വേവിച്ച് വെള്ളം ഊറ്റിയത് 2 കപ്പ്
എണ്ണ ആവശ്യത്തിന്
കടുക് 1/2 ടീസ്പൂണ്‍
ഉഴുന്ന് 1/2 ടീസ്പ്പൂണ്‍
വറ്റല്‍ മുളക് 2 എണ്ണം
കാരറ്റ് 1 എണ്ണം
പച്ചപട്ടാണി കടല 2 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്.
സവാള 1/2 കപ്പ്
ഇഞ്ചി 1 ടീസ്പൂണ്‍
പച്ചമുളക് 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില, വറ്റല്‍മുളക്, എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന സവാള, ഇഞ്ചി, ചെറുതായി മുറിച്ച കാരറ്റ് ,പട്ടാണി കടല, പച്ചമുളക് എന്നിവ ചേർക്കുക. ശേഷം വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങി ചൂടോടെ കഴിക്കുക.
എന്താ രുചി..'. ചോറിനൊപ്പം കഴിക്കാൻ പറ്റിയ തക്കാളി കറി, തയ്യാറാക്കുന്ന വിധം