ബീൻസ് കാരറ്റ് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

By Web TeamFirst Published Jan 17, 2021, 12:41 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീൻസ് കാരറ്റ് തോരൻ. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീൻസ് കാരറ്റ് തോരൻ. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

ബീന്‍സ്                                         250 ഗ്രാം
 കാരറ്റ്                                             2 എണ്ണം
 പച്ചമുളക്                                     3 എണ്ണം
തേങ്ങ ചിരകിയത്                     അര കപ്പ്
മഞ്ഞള്‍ പൊടി                         അര ടീസ്പൂണ്‍
 ഉഴുന്ന് പരിപ്പ്                              1 ടീസ്പൂണ്‍7
കടുക്                                           അര ടീസ്പൂണ്‍
വെളിച്ചെണ്ണ                               ആവശ്യത്തിന്
 കറിവേപ്പില                             ആവശ്യത്തിന്
 വറ്റല്‍മുളക്                                  2 എണ്ണം
 ഉപ്പ്                                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബീന്‍സും കാരറ്റും കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ശേഷം പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക.

 കടുക് പൊട്ടി കഴിയുമ്പോള്‍ ഉഴുന്നും കറിവേപ്പിലയും വറ്റല്‍ മുളകും ചേർത്ത് മൂപ്പിക്കുക.

 ശേഷം അരിഞ്ഞുവച്ച ബീന്‍സും കാരറ്റും ഇതിലേക്ക് ചേര്‍ത്ത് മഞ്ഞള്‍ പൊടിയും ഉപ്പും വിതറി യോജിപ്പിക്കുക. അൽപം വെള്ളം ഇതിനു മുകളിലേക്ക് തളിച്ച് അടച്ച് വച്ച് വേവിക്കുക.

വെന്ത് കഴിഞ്ഞാല്‍ തേങ്ങയും പച്ചമുളകും കൂടി ഒന്ന് ചതച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തീ അണയ്ക്കു‌ക. ബീൻസ് കാരറ്റ് തോരന്‍ തയ്യാറായി...

ചിക്കനും മുട്ടയും ഒഴിവാക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

click me!