ചിക്കനും മുട്ടയും ഒഴിവാക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

First Published Jan 16, 2021, 11:37 PM IST

പക്ഷിപ്പനിയെ കുറിച്ചുള്ള ആശങ്കകളാണെങ്ങും. ചിക്കനും മുട്ടയും കഴിക്കുമ്പോള്‍ അവ നല്ലത് പോലെ വേവിച്ച് കഴിക്കുകയാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ചിലരെങ്കിലും ഇപ്പോള്‍ ചിക്കനും മുട്ടയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഡയറ്റില്‍ പ്രോട്ടീന്‍ ലഭ്യമാകുന്നതിന്റെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ നേരിട്ടേക്കാം. അതിനാല്‍ ചിക്കനും മുട്ടയ്ക്കും പകരം വയ്ക്കാവുന്ന മറ്റ് അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം.