Asianet News MalayalamAsianet News Malayalam

എളുപ്പം തയ്യാറാക്കാം, ചായക്കൊപ്പം കഴിക്കാൻ ഒരു കുഞ്ഞൻ പലഹാരം

കടല പരിപ്പ്, തുവര പരിപ്പ്, ഉഴുന്ന് എന്നിവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കാം... 
 

how to make button murukku
Author
Trivandrum, First Published Oct 28, 2021, 8:35 AM IST

ഒരു വ്യത്യസ്ത നാലുമണി പലഹാരം തയ്യാറാക്കിയാലോ? കടല പരിപ്പ്, തുവര പരിപ്പ്, ഉഴുന്ന് എന്നിവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കാം... 

വേണ്ട ചേരുവകൾ...

കടല പരിപ്പ്                         ഒരു കപ്പ്
തുവര പരിപ്പ്                      കാൽ കപ്പ്
ഉഴുന്ന്                                 കാൽ കപ്പ്
അരിപൊടി                          ഒരു കപ്പ്
മുളക് പൊടി                       2 സ്പൂൺ
കായ പൊടി                        കാൽ സ്പൂൺ
ജീരകം                               കാൽ സ്പൂൺ
ഉപ്പ്                                      ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കടലാപരിപ്പ്, തൂവരപരിപ്പ്, ഉഴുന്ന് എന്നിവ 2 മണിക്കൂർ കുതിരാൻ വയ്ക്കുക. കുതിർന്ന ശേഷം വെള്ളം മുഴുവൻ മാറ്റി നന്നായി അരച്ച് എടുക്കുക..അരച്ച മിക്സ്‌ ഒരു പാത്രത്തിലേക്ക് മാറ്റി അരിപൊടിയും, മുളക് പൊടിയും, ജീരകവും, ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തി മാവിന്റെ മാവിന്റെ പാകത്തിന് ആക്കി എടുക്കുക. ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു, കുഴച്ച മാവിൽ നിന്നും ഓരോ ഉരുളകൾ ആക്കി എടുത്തു പരത്തി, ബോട്ടിലിന്റെ അടപ്പ് കൊണ്ട് ചെറിയ ചെറിയ വട്ടത്തിൽ കട്ട്‌ ചെയ്തു തിളച്ച എണ്ണയിൽ വറുത്തു എടുക്കുക. രൂപം ചെറിയ ബട്ടൻസ് പോലെ മാത്രമേ ആകാൻ പാടുള്ളു.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

ദോശമാവുണ്ടോ? ഈ ജിലേബി എളുപ്പം തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios