ചായയ്‌ക്കൊപ്പം ചൂട് വെജിറ്റബിൾ കട്‌ലറ്റ് കഴിച്ചാലോ...

By Web TeamFirst Published Oct 17, 2020, 4:19 PM IST
Highlights

വെെകുന്നേരം ചായയ്ക്കൊപ്പം നല്ല ചൂട് വെജിറ്റബിൾ കട്‌ലറ്റ് കഴിക്കണമെന്ന് തോന്നിയാൽ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്. 

കട്‌ലറ്റ് ഇന്ന് മിക്കവരും പുറത്ത് നിന്നുമാണ് വാങ്ങാറുള്ളത്. വെെകുന്നേരം ചായയ്ക്കൊപ്പം നല്ല ചൂട് വെജിറ്റബിൾ കട്‌ലറ്റ് കഴിക്കണമെന്ന് തോന്നിയാൽ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്. ഇനി എങ്ങനെയാണ്  വെജിറ്റബിൾ കട്‌ലറ്റ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ... 

ഉരുളക്കിഴങ്ങ്        3 എണ്ണം
സവാള                   1 എണ്ണം
ക്യാബേജ്              അരക്കപ്പ്
ബീറ്ററൂട്ട്-               കാല്‍ കപ്പ്
​ഗ്രീന്‍പീസ്            2 ടീ സ്പൂണ്‍
പച്ചമുളക്              5 എണ്ണം
ഗരം മസാല         1 ടീസ്പൂണ്‍
മുളകുപൊടി       1 ടീസ്പൂണ്‍
ചാട്ട് മസാല           1 ടീസ്പൂണ്‍
കുരുമുളകുപൊടി  1 ടീസ്പൂണ്‍
ബ്രഡ് ക്രംമ്പ്‌സ് അല്ലെങ്കില്‍ 
റസ്‌ക് പൗഡര്‍          ആവശ്യത്തിന്
ഉപ്പ്                           ആവശ്യത്തിന്
എണ്ണ                        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. എന്നിട്ട് തൊലി കളയുക. കാബേജ്, ബീറ്റ്‌റൂട്ട് എന്നിവ ഗ്രേറ്റ് ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ശേഷം ഗ്രീന്‍പീസ് വേവിക്കുക.വേവിച്ച ഉരുളക്കിഴങ്ങും ഗ്രീന്‍പീസും നല്ലപോലെ ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേര്‍ക്കണം.

ബാക്കി എല്ലാ മസാലകളും ഉപ്പും ഇതില്‍ ചേര്‍ക്കുക. ഇവ നല്ലപോലെ യോജിപ്പിക്കുക. മൈക്രോവേവ് കണ്‍വെന്‍ഷന്‍ മോഡില്‍ 250 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. പച്ചക്കറിക്കൂട്ട് കട്‌ലറ്റ് ആകൃതിയില്‍ കൈവെള്ളയില്‍ വച്ച് പരത്തുക. ഇത് കയ്യില്‍ പിടിക്കാതിരിക്കാന്‍ കയ്യിൽ അൽപം എണ്ണ പുരട്ടാം.

ഇത് ബ്രഡ് ക്രംമ്പ്‌സില്‍ മുക്കിയെടുക്കുക. മൈക്രോവേവ് പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി കട്‌ലറ്റ് ഇതില്‍ വച്ച് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വയ്ക്കുക. ശേഷം സോസ് ചേര്‍ത്ത് ചൂടോടെ കഴിക്കുക....

ചുവന്ന ചീര കൊണ്ട് ഉഗ്രനൊരു സൂപ്പ് തയാറാക്കിയാലോ...

 

click me!