ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കാം

By Neenu SamsonFirst Published Mar 23, 2019, 9:03 AM IST
Highlights

ഹൽവ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. രുചികരമായ ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

വേണ്ട ചേരുവകൾ...

ബീറ്റ്റൂട്ട് ​ഗ്രേറ്റ് ചെയ്തത്                    2 കപ്പ് 
ഈന്തപഴം                                         15 എണ്ണം 
നെയ്യ്                                                  ഒരു ടേബിൾസ്പൂൺ
പാല്                                                     ഒരു കപ്പ്
ഏലയ്ക്കാപ്പൊടി                             ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ഈന്തപഴം കുരു കളഞ്ഞ് അര മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കണം, ശേഷം വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയിൽ അരച്ചെടുക്കണം.

ഇനി ഒരു പാനിൽ നെയ്യ് ചൂടാക്കണം. ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം. വെള്ളം വലിയുന്ന വരെ വഴറ്റിക്കൊടുക്കം. ഇനി പാലും ഈന്തപഴം അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം. 

ഇനി ഇളക്കികൊണ്ടേയിരിക്കണം. വെള്ളം എല്ലാം വറ്റി പാനിന്റെ സൈഡിൽ നിന്ന് വിട്ടു വരുന്നവരെ ഇളക്കം. ഇത്തിരി നെയ്യ് ചേർത്ത് ഇളക്കാം.

 അവസാനം ഏലയ്ക്കാപൊടിയും ചേർക്കാം. വേണമെങ്കിൽ അണ്ടിപരിപ്പും മുന്തിരിയും നെയ്യിൽ മൂപ്പിച്ചു ചേർക്കാം.


 

click me!