പ്രമേഹ സാധ്യത കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 5 സൂപ്പർ ഫുഡുകൾ
ഇന്ന് മിക്ക ആളുകളിലും പ്രമേഹമുണ്ട്. ജീവിതശൈലിയിൽ ഉണ്ടായ വലിയ മാറ്റങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവുമാണ് പ്രമേഹം വരുന്നതിന്റെ പ്രധാന കാരണങ്ങൾ. പ്രമേഹ സാധ്യത കുറയ്ക്കാൻ ഈ സൂപ്പർ ഫുഡുകൾ കഴിക്കൂ.
15

Image Credit : Getty
പേരയ്ക്ക
പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഗ്ലൈസമിക് ഇൻഡക്‌സും വളരെ കുറവാണ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
25
Image Credit : Getty
പാവയ്ക്ക
പാവയ്ക്കയിൽ പ്രമേഹത്തെ തടയാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശരീരാരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു. ഇത് ജ്യൂസടിച്ച് വെറും വയറ്റിൽ കുടിക്കാവുന്നതാണ്.
35
Image Credit : Getty
ചിയ സീഡ്
പ്രമേഹത്തെ തടയാൻ ചിയ സീഡ് കഴിക്കുന്നത് നല്ലതാണ്. ഇതിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.
45
Image Credit : Getty
കറുവപ്പട്ട
ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല പ്രമേഹത്തെ തടയാനും കറുവപ്പട്ടയ്ക്ക് സാധിക്കും. ദിവസവും ഭക്ഷണം കഴിച്ചതിന് ശേഷം കഴിക്കാം.
55
Image Credit : Getty
ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് വരെ ഗ്രീൻ ടീ കുടിക്കാവുന്നതാണ്.
Latest Videos

