ബീറ്റ്റൂട്ട് ഇടിയപ്പം തയ്യാറാക്കാം

By Neenu SamsonFirst Published Mar 27, 2019, 5:11 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ്റൂട്ട് ഇടിയപ്പം. രുചികരമായ ബീറ്റ്റൂട്ട് ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

അരിപൊടി                                          ഒന്നര കപ്പ് 
ബീറ്റ്റൂട്ട് (ചെറുത്)                               1 എണ്ണം
ഉപ്പ്                                                        ആവശ്യത്തിന്
കോകോനട്ട് പൗഡർ                       രണ്ട് ടേബിൾസ്പൂൺ 
നെയ്യ്                                                   ഒരു ടേബിൾസ്പൂൺ
തിളച്ച വെള്ളം                                  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് മിക്സിയിൽ നന്നായി അരച്ചെടുക്കണം. 

അരിപ്പയിൽ അരിച്ച‌് ചാറ് എടുക്കാം. അത് വെള്ളവും ആയി ചേർത്ത് തിളപ്പിക്കാം. 

ഇനി വെള്ളം ഒഴികയുള്ള എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. 

അവസാനം തിളച്ച വെള്ളവും ഒഴിച്ച് ഇടിയപ്പത്തിന്റെ പരുവത്തിൽ മാവ് ഉണ്ടാക്കിയെടുക്കാം. ഇനി നാഴി ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കാം. 

ഇടിയപ്പ തട്ടിൽ ആദ്യം തേങ്ങാപ്പീര ഇടാം. മുകളിൽ വേണം മാവ് ചുറ്റിച്ച് ഇടാൻ.

രുചികരമായ ബീറ്റ്റൂട്ട് ഇടിയപ്പം തയ്യാറായി....


 

click me!