ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

Published : Aug 12, 2024, 02:31 PM IST
ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഇഡ്ഡലി തയ്യാറാക്കാം; റെസിപ്പി

Synopsis

ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഇഡ്ഡലി തയ്യാറാക്കിയാലോ?  പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ബ്രെഡ് ഉപയോഗിച്ച് രുചികരമായ ഇഡ്ഡലി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബ്രെഡ് പൊടി -2 കപ്പ് 
ഇഡ്ഡലി റവ -1 കപ്പ് 
ഉപ്പ് - 1 സ്പൂൺ 
വെള്ളം - 4 ഗ്ലാസ്‌ 
ബേക്കിങ് സോഡ - 1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ബ്രെഡ് മിക്സിയുടെ ജാറിലിട്ട് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക (അരികിലുള്ള ബ്രൗൺ നിറത്തിലുള്ള ഭാഗം കട്ട് ചെയ്തു മാറ്റിയതിനുശേഷം വേണം പൊടിച്ചെടുക്കാൻ). ഇനി പൊടിച്ചത് ബൗളിലേയ്ക്ക് മാറ്റിയതിന് ശേഷം ആവശ്യത്തിന് റവയും ഉപ്പും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കുഴക്കുക. അതിനുശേഷം ഇതൊന്നു കട്ടിയായി കഴിയുമ്പോൾ വീണ്ടും 20 മിനിറ്റ് കഴിഞ്ഞ് വെള്ളം ഒഴിച്ച് ഇതൊന്നു ലൂസാക്കുക.  അങ്ങനെ മൂന്ന് തവണയെങ്കിലും ഇതൊന്ന് ലൂസ് ആക്കി എടുത്തതിനുശേഷം ഇതിലേയ്ക്ക് ബേക്കിംഗ് സോഡ കൂടി ചേർത്തിളക്കി യോജിപ്പിച്ച് തട്ടിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്. ഇതോടെ ബ്രെഡ് ഇഡ്ഡലി റെഡി. 

Also read: കർക്കിടക സ്പെഷ്യൽ കിടിലന്‍ ചേമ്പിൻതാള്‍ വറുത്തരച്ച കറി; റെസിപ്പി

youtubevideo

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍