ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ  ചേമ്പിൻ താള് വറുത്തരച്ച  കറി വീട്ടില്‍ തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ ചേമ്പിൻ താള് വറുത്തരച്ച കറി വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

 ചേമ്പിൻ താള്- അഞ്ചെണ്ണം
 തേങ്ങ- അരക്കപ്പ്
 മഞ്ഞൾപൊടി- ഒരു സ്പൂൺ
 മുളകുപൊടി- രണ്ട് സ്പൂൺ 
 മല്ലിപ്പൊടി- രണ്ട് സ്പൂൺ
 കുരുമുളകുപൊടി- ഒരു സ്പൂൺ
 പച്ചമുളക്- ഒരെണ്ണം
 ഉപ്പ്- രണ്ട് സ്പൂൺ 
ചെറിയ ഉള്ളി- 10 എണ്ണം 
നല്ലെണ്ണ- 3 സ്പൂൺ 
കടുക്- 1 സ്പൂൺ 
ചുവന്ന മുളക്- 2 എണ്ണം 
കറിവേപ്പില- 2 തണ്ട് 
പുളി വെള്ളം - 1/2 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

തേങ്ങയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് ചുവന്നുള്ളിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി വറുത്തെടുത്ത് അതൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം അതിലേയ്ക്ക് കടുക്, ചുവന്ന മുളക്, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം നമ്മുടെ ചേമ്പിന്റെ താള് അരിഞ്ഞത് കൂടി ചേർത്തു ഒന്ന് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് പുളി വെള്ളവും അരപ്പും ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്തതിന് ശേഷം വേവിച്ച് കുറുക്കി എടുക്കുക. അവസാനമായി ഇതിലേയ്ക്ക് കടുക് താളിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതോടെ കറി റെഡി. ഇനി ചോറിന് മറ്റൊരു കറിയുടെയും ആവശ്യമില്ല.

Also read: കർക്കിടക സ്പെഷ്യൽ ഉലുവ വിരകിയത് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി