സോഫ്റ്റ് ബട്ടർ ബൺ തയ്യാറാക്കാം

By Neenu SamsonFirst Published Mar 4, 2019, 4:46 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ ബൺ. സോഫ്റ്റ് ബട്ടർ ബൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കാൻ വേണ്ട ചേരുവകൾ....

1. മൈദ                               2 കപ്പ്
   ബട്ടർ                                2 ടേബിൾസ്പൂൺ 
     ഉപ്പ്                                  ഒരു ടീസ്പൂൺ 

2. യീസ്റ്റ്                               ഒന്നര ടീസ്പൂൺ 
 ചൂടുപാൽ                          മുക്കാൽ കപ്പ് 
 പഞ്ചസാര                        2 ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ടാമത്തെ ചേരുവകൾ മിക്സ് ചെയ്ത് 10 മിനിറ്റ് വയ്ക്കുക. യീസ്റ്റ് ആക്റ്റീവ് ആകാനാണ് .

ഇനി ഒന്നാമത്തെ ചേരുവകളുടെ കൂടെ ചേർത്ത് കുഴച്ച് ചപ്പാത്തി മാവു പോലെയാക്കണം. ഇനി ബട്ടർ തടവി രണ്ടു മണിക്കൂർ പൊങ്ങാൻ വയ്ക്കണം .

ശേഷം ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരാം. ബൺ പോലെ പൊങ്ങി വരും.

ഫില്ലിംഗിന്....

പഞ്ചസാര പൊടിച്ചത്                                    ഒരു കപ്പ് 
ബട്ടർ                                                         2 ടേബിൾസ്പൂൺ 
വാനില എസ്സെൻസ്                                    അര ടീസ്പൂൺ 

എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ബൺ നടുവിൽ  മുക്കാൽ ഭാഗം മുറിച്ചതിന് ശേഷം ഫില്ലിംഗ് ഉള്ളിൽ തേച്ചു കൊടുക്കാം.

സോഫ്റ്റ് ബട്ടർ ബൺ തയ്യാറായി...

click me!