ചേന കൊണ്ട് അടിപൊളി ഉപ്പേരി തയ്യാറാക്കാം

Published : Apr 05, 2019, 04:50 PM IST
ചേന കൊണ്ട് അടിപൊളി ഉപ്പേരി തയ്യാറാക്കാം

Synopsis

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചേന ഉപ്പേരി. രുചികരമായ ചേന ഉപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

വേണ്ട ചേരുവകൾ...

ചേന                                    1 എണ്ണം(സ്ലെെസ് ചെയ്തത്)
മഞ്ഞൾ പൊടി                 1 ടീസ്പൂൺ
ഉപ്പ്                                      ആവശ്യത്തിന്
മുളകുപൊടി                    1 ടീസ്പൂൺ
എണ്ണ                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ചേന കനം കുറഞ്ഞു ചിപ്സ് പോലെ അരിയണം. 

ഇനി ഇത് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി വയ്ക്കാം. 

വെള്ളം വാർന്നു കഴിയുമ്പോൾ എണ്ണയിൽ വറുത്ത് കോരാം. 

അവസാനം മുളകുപൊടി വിതറി എടുക്കാം.

രുചികരമായ ചേന ഉപ്പേരി തയ്യാറായി...


 

PREV
click me!

Recommended Stories

ബ്രേക്ക്ഫാസ്റ്റിന് ഓട്സാണോ നിങ്ങൾ‌ കഴിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ
ഈ ചൂടാത്ത് കിടിലനൊരു ബദാം ഷേക്ക് കുടിച്ചാലോ?