നല്ല ക്രിസ്പി കോക്കനട്ട് ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Published : Mar 16, 2025, 11:28 AM ISTUpdated : Mar 17, 2025, 03:29 PM IST
നല്ല ക്രിസ്പി കോക്കനട്ട് ഫിഷ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നാവില്‍ രുചി നിറയ്ക്കും ക്രിസ്പി ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ  

മീൻ - 1 കിലോ 
ഇഞ്ചി -2 സ്പൂൺ 
വെളുത്തുള്ളി -2 സ്പൂൺ 
പച്ചമുളക് -2 എണ്ണം 
കറിവേപ്പില -2 തണ്ട് 
തേങ്ങ -1 കപ്പ് 
മുളക് പൊടി -1 സ്പൂൺ 
കുരുമുളക് പൊടി -1 സ്പൂൺ 
ഉപ്പ് -2 സ്പൂൺ 
മഞ്ഞൾ പൊടി -1 സ്പൂൺ 
എണ്ണ -1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം

മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അത് നന്നായിട്ടൊന്ന് വരയിട്ടു കൊടുക്കുക. അതിനുശേഷം ഇത് മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേയ്ക്ക് തേങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, പച്ചമുളക് ചതച്ചത്, ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴിച്ചതിനുശേഷം മീനില്‍ തേച്ചുപിടിപ്പിക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തതിന് ശേഷം എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് മീൻ നിരത്തി വെച്ചതിനുശേഷം വറുത്തെടുക്കാവുന്നതാണ്. ഇതോടെ നല്ല ക്രിസ്പി ഫിഷ് ഫ്രൈ റെഡി. 

Also read:  ചെമ്മീൻ കൊണ്ട് കിടിലന്‍ പക്കോഡ തയ്യാറാക്കിയാലോ? റെസിപ്പി

PREV
click me!

Recommended Stories

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊട്ടാസ്യം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ
യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ