കൊതിയൂറും 'മുട്ട അവിയൽ' തയ്യാറാക്കിയാലോ...

By Web TeamFirst Published May 21, 2020, 1:50 PM IST
Highlights

മുട്ട കൊണ്ട് കിടിലൻ അവിയൽ തയ്യാറാക്കിയാലോ. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

അവിയൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. മുട്ട കൊണ്ട് അവിയൽ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യറാക്കാവുന്ന വിഭവമാണ് 'മുട്ട അവിയൽ'. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം... 

വേണ്ട ചേരുവകള്‍...

എണ്ണ                                            3 ടേബിള്‍ സ്പൂണ്‍
പുഴുങ്ങിയ മുട്ട                         4 എണ്ണം
തേങ്ങ                                         2 ടേബിള്‍സ്പൂണ്‍ 
ജീരകം                                       1 ടീസ്പൂണ്‍
ചുവന്നുള്ളി                               2 അല്ലി 
പച്ചമുളക്                                    3 എണ്ണം 
ഉരുളക്കിഴങ്ങ് മുറിച്ചത്           2 എണ്ണം
പുളി വെള്ളം                             1 ടീസ്പൂണ്‍
 മഞ്ഞള്‍പ്പൊടി                         1/4 ടീസ്പൂണ്‍
 മുളകുപൊടി                            1/2 ടീസ്പൂണ്‍
 ഉപ്പ്                                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് മുറിച്ചതും പുളി വെള്ളവും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.ശേഷം തേങ്ങ, ചുവന്നുള്ളിയും ജീരകവും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് നന്നായി ചതച്ചെടുക്കുക.

 പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അരച്ച അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ ഇളക്കുക. മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. 

 ഉരുളക്കിഴങ്ങ് വേവിച്ചത് ഇതിലേക്ക് ചേര്‍ത്ത് 10-15 മിനിറ്റ് വേവിക്കുക. മുട്ട നാലായി മുറിച്ച് ഇതില്‍ പൊടിഞ്ഞ് പോകാതെ ചേര്‍ക്കുക. ശേഷം ചെറുതീയിൽ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം വെളിച്ചെണ്ണ തൂവി കറിവേപ്പില വിതറിയെടുക്കുക. 

ഓവനില്ലാതെ പ്ലം കേക്ക് ഈസിയായി തയ്യാറാക്കാം...

തയ്യാറാക്കിയത്:
​ഗീതാ കുമാരി 

 


 

click me!