നിങ്ങളൊരു ചായ പ്രേമിയാണോ; ആരോഗ്യത്തിന് ഏറ്റവും മികച്ച രണ്ട് ചായകൾ ഏതാണെന്ന് അറിയേണ്ടേ...

By Web TeamFirst Published May 21, 2020, 10:57 AM IST
Highlights

എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടന്‍ ചായ, ഗ്രീന്‍ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, ബട്ടര്‍ ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. 

ഇന്ന് അന്താരാഷ്ട്ര ചായദിനം. എല്ലാ വര്‍ഷവും മേയ് 21നാണ് അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം കൂടിയാണ് തേയില അല്ലെങ്കില്‍ ചായ വ്യവസായം.  എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടന്‍ ചായ, ഗ്രീന്‍ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ, ബട്ടര്‍ ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. 

ആരോഗ്യത്തിന് ഏറ്റവും മികച്ച രണ്ട് ചായകൾ...

ജമന്തി ചായ...

ജമന്തി കൊണ്ടുള്ള ചായയിൽ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആരോഗ്യപരമായ ഒന്നാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മാത്രം കണ്ട് വരാറുള്ള ജമന്തി പൂക്കള്‍ കൊണ്ടുള്ള ചായ. ഇതില്‍ കലോറി അടങ്ങിയിട്ടില്ല. വൃക്ക സംബന്ധമായ രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവ അകറ്റുന്നതിനും ജമന്തി ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയല്‍ പദാര്‍ത്ഥങ്ങളും ആന്റി ഓക്‌സിഡന്റ് പദാര്‍ത്ഥങ്ങളും സഹായിക്കുന്നു.

ഗ്രീൻ ടീ...

ഏറ്റവും കൂടുതൽ പേർ ഇഷ്​ടപ്പെടുന്ന മറ്റൊരു ചായയാണ് ​'ഗ്രീൻ ​ടീ'.  ശരീരഭാരം കുറയ്ക്കാനും മറ്റു ആരോഗ്യ ഗുണങ്ങൾക്കായും ഗ്രീൻ ടീയെ ആശ്രയിക്കുന്നവരും കുറവല്ല. ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ ഹൃദ്രോഗം വരാനുളള സാധ്യത 25 ശതമാനം കുറവാണെന്ന് 'ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ്' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

അമിതവണ്ണത്തിനെതിരെ പോരാടാൻ ഗ്രീൻ ടീ സഹായിച്ചേക്കാമെന്ന് പാരമ്പര്യ ചൈനീസ് വൈദ്യചികിത്സ നൽകുന്ന ജിനാൻ മുനിസിപ്പൽ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോ. ജിങ് വെയ് പറയുന്നു''. ​ഗ്രീൻടീയിൽ ധാരാളം 'പോളിഫിനോള്‍' ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പോളിഫിനോളുകൾക്ക് ക്യാൻസറിനെ തടയാനുള്ള കഴിവുണ്ട്. അതൊടൊപ്പം, ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാകുകയും നല്ല കൊസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും.

ഗ്രീന്‍ ടീ കുടിക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠനം...

click me!