പ്രഭാതഭക്ഷണത്തിൽ അഞ്ച് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

By Web TeamFirst Published May 21, 2020, 9:17 AM IST
Highlights

പ്രഭാതഭക്ഷണത്തിൽ പരമാവധി പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്ക്കാൻ സഹായിക്കുന്നു.

ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ പ്രഭാത ഭക്ഷണം സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ പരമാവധി പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതൊടൊപ്പം, ഉച്ചഭക്ഷണത്തിന്റെ അളവും കുറയ്ക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ശരീരത്തിന് പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കാതെ വരുമ്പോൾ അത് നിരവധി രോ​ഗങ്ങൾക്ക് കാരണമാകുന്നു. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ സമ്പുഷ്മായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തമെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം...

ഒന്ന്...

ദിവസവും പ്രഭാതഭക്ഷണത്തിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാ‌ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

 

രണ്ട്...

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് 'ഉരുളക്കിഴങ്ങ്'. ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് വേവിച്ച ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ ഫെെബർ ധാരാളം അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. 

 

മൂന്ന്...

100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 'മഷ്റൂം' കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ 'സെലേനിയം' എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

 

നാല്...

'കോട്ടേജ് ചീസ്' പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രാവിലത്തെ ഭക്ഷണത്തിൽ 20 ​ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാത്സ്യം, വിറ്റാമിൻ എ എന്നിവ ചീസിൽ ധാരാളം അടങ്ങിയിരിക്കുന്നു. 

 

അഞ്ച്...

ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമുള്ള 'ചിയ സീഡ്‌സ്' ( ചിയ വിത്തുകൾ) ‘സൂപ്പര്‍ ഫുഡ്’ എന്നാണറിയപ്പെടുന്നത്. ഇത് മസിലുകളെ അയവുളളതാക്കുകയും ദഹനപ്രക്രിയയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു.

'ചിയ സീഡ്‌സ്' കഴിക്കുന്നത് അമിതവിശപ്പ് ഒഴിവാക്കുകയും ചെയ്യും. പ്രഭാതഭക്ഷണത്തിൽ നാല് ​ഗ്രാം ചിയ സീഡ്‌സ് ഉൾപ്പെടുത്തമെന്ന് 'അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷ്യൻ' അഭിപ്രായപ്പെടുന്നു.

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ നാല് പച്ചക്കറികൾ....

click me!