കിടിലന്‍ ഗരം മസാല തയ്യാറാക്കാം; വേണ്ടത് നാല് ചേരുവകള്‍...

Web Desk   | others
Published : Aug 25, 2020, 11:31 AM IST
കിടിലന്‍ ഗരം മസാല തയ്യാറാക്കാം; വേണ്ടത് നാല് ചേരുവകള്‍...

Synopsis

നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന മസാലക്കൂട്ടിന്റെ രുചി ഒരിക്കലും പാക്കറ്റ് മസാലകള്‍ക്കുണ്ടാകാറില്ല. വീട്ടിലുണ്ടാക്കുന്ന ഗരം മസാല പലരും പല തരത്തിലാണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഗരം മസാലക്കൂട്ടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്

ഗരം മസാലക്കൂട്ട് നമ്മുടെ പാചകരീതികളില്‍ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ചേരുവയാണ്. ബിരിയാണി മുതല്‍ വെജിറ്റബിള്‍ കുറുമയില്‍ വരെ ഗരം മസാല ചേര്‍ക്കുന്നവരുണ്ട്. ഇന്നാണെങ്കില്‍ മാര്‍ക്കറ്റില്‍ ഏത് കടയില്‍ പോയാലും ഗരം മസാല പാക്കറ്റുകള്‍ തരാതരം വാങ്ങിക്കാനും കിട്ടും. 

എന്നാല്‍ നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന മസാലക്കൂട്ടിന്റെ രുചി ഒരിക്കലും പാക്കറ്റ് മസാലകള്‍ക്കുണ്ടാകാറില്ല. വീട്ടിലുണ്ടാക്കുന്ന ഗരം മസാല പലരും പല തരത്തിലാണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഗരം മസാലക്കൂട്ടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ഇത് ഒരേസമയം രുചികരവും ആരോഗ്യകരവുമാണ്. നാലേ നാല് ചേരുവകളേ നമ്മള്‍ ഇതിനായി ഉപയോഗിക്കുന്നുള്ളൂ. 

ഒന്ന്...

വഴനയിലയാണ് ഇതിലെ ആദ്യ ചേരുവ. വളരെ 'സ്ട്രോംഗ്' ആയ മണവും രുചിയുമാണ് വഴനയിലയ്ക്ക്. ബിരിയാണി തൊട്ടിങ്ങോട്ട് സൂപ്പ് വരെയുള്ളതിലേക്ക് ചേര്‍ക്കാന്‍ കഴിയാവുന്ന ഒന്ന്. 

 

 

ഒപ്പം തന്നെ ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനുമെല്ലാം സഹായകമാണ് വഴനയില. 

രണ്ട്...

ഏലയ്ക്കയാണ് ഈ കൂട്ടിലെ രണ്ടാമത്തെ ചേരുവ. ഗരം മസാല തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ ചേര്‍ക്കാറുള്ള ഒന്ന്. രുചിക്കും മണത്തിനും പുറമെ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായകമാണ്. 

മൂന്ന്...

കറുവാപ്പട്ടയാണ് ഇക്കൂട്ടത്തിലെ മൂന്നാമന്‍. സ്പൈസുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ നമ്മള്‍ സ്ഥാനം നല്‍കിയിട്ടുള്ള ഒന്നാണ് കറുവപ്പട്ട. ഒരു മസാലക്കൂട്ട് എന്നതിലധികം ധാരാളം ഔഷധഗുണമുള്ള ഒന്നുകൂടിയാണ് കറുവപ്പട്ട. 

നാല്...

ഗരം മസാലക്കൂട്ടില്‍ തീര്‍ച്ചയായും നമ്മള്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഇതാണ് ഈ പട്ടികയിലെ നാലാമന്‍. സ്പൈസ് എന്നത് കൂടാതെ, നമ്മുടെ രോഗ പ്രതിരോധ ശേഷിയെ ത്വരിതപ്പെടുത്തുന്നത് മുതല്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്ന് കൂടിയാണ് ഗ്രാമ്പൂ. 

 

 

ഈ നാല് ചേരുവയും ഒരു ചട്ടിയില്‍ ചെറുതീയില്‍ അല്‍പമൊന്ന് ചൂടാക്കിയെടുക്കണം. ശേഷം ചൂടാറിക്കഴിഞ്ഞ് നന്നായി പൊടിച്ചെടുക്കാം. നല്ല 'ഹോംലി' ഗരം മസാല റെഡി. പാക്കറ്റ് മസാലയില്‍ നിന്ന് വ്യത്യസ്തമായി ഇത് വളരെ കുറഞ്ഞ അളവില്‍ മാത്രം കറികളില്‍ ചേര്‍ത്താല്‍ മതിയാകും.

Also Read:- ഇത് സ്പെഷ്യൽ വെജിറ്റബിൾ കുറുമ; തയ്യാറാക്കുന്ന വിധം...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍