ഇതൊരു സ്പെഷ്യൽ ചായ; തയ്യാറാക്കുന്ന വിധം....

By Neenu SamsonFirst Published Apr 30, 2019, 5:57 PM IST
Highlights

മസാല ചായയെ കുറിച്ച് കേട്ടിട്ടുണ്ടാകും. രാവിലെയും വെെകുന്നേരവും ഒരു ​ഗ്ലാസ് മസാല ചായ കുടിക്കുന്നത് ശീലമാക്കൂ. ദിവസവും മസാല ചായ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. ശരീരഭാരം കുറയ്ക്കുന്നത് മുതൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ‌പോലും ഏറ്റവും മികച്ചതാണ് മസാല ചായ. മസാല ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പാൽ                                           രണ്ട് കപ്പ്
പഞ്ചസാര                         ഒന്നര ടേബിൾസ്പൂൺ
തേയില                            ഒരു ടേബിൾസ്പൂൺ

മസാലക്ക്....

കറുവപ്പട്ട                                    ഒരു കഷ്ണം 
ഏലയ്ക്ക                                     മൂന്നെണ്ണം 
ഗ്രാമ്പു                                          രണ്ടെണ്ണം 
ഇഞ്ചി                                        അര ഇഞ്ചു കഷ്ണം
ഇതെല്ലാം ചതച്ചെടുക്കണം.

തയ്യാറാക്കുന്ന വിധം...

പാല് തിളപ്പിക്കണം. ഇനി തേയിലയും പഞ്ചസാരയും ചേർക്കാം. 

രണ്ട് മിനിറ്റ് ചെറിയ തീയിൽ വച്ച് തിളപ്പിക്കാം. ഇനി ചതച്ച് വച്ചിരിക്കുന്ന മസാലകൾ ചേർക്കാം.

 ചെറുതീയിൽ വച്ച് മൂന്ന് നാല് മിനിറ്റ് കൂടി തിളപ്പിച്ചെടുക്കാം. 

അവസാനം അരിപ്പയിൽ അരിച്ചെടുക്കാം. മസാല ചായ തയ്യാറായി...

click me!