ഈ 'രസം' ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം; തയ്യാറാക്കുന്ന വിധം...

By Neenu SamsonFirst Published Apr 24, 2019, 9:14 AM IST
Highlights

രസം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നല്ല അടിപൊളി രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

1 . തക്കാളി വേവിച്ച് തൊലികളഞ്ഞു മിക്സിയിൽ അടിച്ചെടുത്തത് രണ്ടെണ്ണം 

2 . ഇഞ്ചി                                       2 കഷ്ണം 
  വെളുത്തുള്ളി                          7 അല്ലി 
  കുരുമുളക്                              ഒരു ടേബിൾസ്പൂൺ 
 മല്ലിയിലയുടെ തണ്ട്              ആവശ്യത്തിന്   
ജീരകം                                      ഒരു ടേബിൾസ്‌പൂൺ

ഈ ചേരുവകൾ എല്ലാം ഒന്ന് ചതച്ചു എടുക്കുക. 

3. താളിക്കാൻ   ആവശ്യമായവ...

കടുക്                  ഒരു നുള്ള്
വെളിച്ചെണ്ണ         2 ടേബിൾ സ്പൂൺ
വറ്റൽ മുളക്       3 എണ്ണം
കറിവേപ്പില         ആവശ്യത്തിന്
മഞ്ഞൾ പൊടി   കാൽ ടീസ്പൂൺ

4 . ബാക്കി ചേരുവകൾ  
പുളി വെള്ളം              ഒരു ടേബിൾസ്പൂൺ 
ഉപ്പ്                             ആവശ്യത്തിന്
എണ്ണ                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചതച്ചെടുത്ത എല്ലാ ചേരുവകളും രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത്  നന്നായി തിളപ്പിക്കുക. 

ഏകദേശം 15  മിനിറ്റ് വേവിക്കുക. ഇനി ആ വെള്ളം അരിപ്പയിൽ അരിച്ചു  മാറ്റി വയ്ക്കാം. 

വേറെ ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കണം. ഇനി വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. 

ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കാം. ഇനി  നേരത്തെ അരിച്ചു വച്ചിരിക്കുന്ന സത്തു ചേർത്ത് കൊടുക്കാം.

 അതിന്റെ ഒപ്പം തക്കാളി അരച്ചതും പുളി വെള്ളവും കൂടി ചേർത്ത് കൊടുക്കാം.‌

ആവശ്യത്തിന്  ഉപ്പും ചേർത്ത് കൊടുക്കുക. മുകളിൽ മല്ലിയില ഇട്ടു കൊടുക്കാം . നന്നായി തിള വരുമ്പോൾ ഓഫ് ചെയ്യാം.

രുചികരമായ രസം തയ്യാറായി...


 

click me!