ഉണക്കമാങ്ങയിട്ട നത്തോലി കറി തയ്യാറാക്കാം

By Neenu SamsonFirst Published Jun 23, 2019, 9:01 AM IST
Highlights

ചോറിന്റെ കൂടെ ഉണക്കമാങ്ങയിട്ട നല്ല നത്തോലി കറി ഉണ്ടെങ്കിൽ പിന്നെ വെറെയൊന്നും വേണ്ട. ഒരു പറ ചോറുണ്ണാൻ ഈ മീൻ കറി മതി. കൊതിയൂറും ഉണക്കമാങ്ങയിട്ട നത്തോലി കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

വേണ്ട ചേരുവകൾ...

നത്തോലി മീൻ                         ഒരു കിലോ 
ഉണക്കമാങ്ങാ                            ഒരു പിടി

അരപ്പിന്:
തേങ്ങാ                                        രണ്ടു പിടി
മുളക് പൊടി                              അര ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി                          കാൽ ടീസ്പൂൺ 
മല്ലിപൊടി                                  അര ടീസ്പൂൺ

എല്ലാം കൂടി മിക്സിയിൽ അരച്ച് പേസ്റ്റ് പോലെ ആക്കിയെടുക്കാം. 

കടുക് വറുക്കാൻ:

കടുക്
വറ്റൽ മുളക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം...

ആദ്യം ഉണക്കമാങ്ങാ കുറച്ച് നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കണം.

 ഇനി അത് ഒരു ചട്ടിയിൽ ആ വെള്ളം ഉൾപ്പടെ വേവിക്കാൻ വയ്ക്കാം . അതിലേക്ക് അൽപം ഉപ്പും നത്തോലിയും ചേർത്ത് കൊടുക്കുക.

ശേഷം തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കാം. ആവശ്യത്തിന് വെള്ളവും ചേർക്കാം.  എല്ലാം വെന്തു തിളച്ച ശേഷം കടുക് താളിച്ചു ചേർക്കാം. കറി തയ്യാറായി...

click me!