'ഐസ്‌ക്രീം കഴിച്ചാല്‍ കൊവിഡ് 19?'; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം...

By Web TeamFirst Published Mar 20, 2020, 6:21 PM IST
Highlights

നിലവില്‍ ഒരു ഭക്ഷണസാധനവും കൊറോണ വൈറസ് പകരുന്നതില്‍ പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടില്ല. മാംസാഹാരമാണെങ്കില്‍ അത് നന്നായി വേവിച്ച് കഴിക്കുന്നത് ഏത് തരം ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും നല്ലതാണ്. അതിനാല്‍ അക്കാര്യം ഡോക്ടര്‍മാര്‍ എടുത്തുപറയുന്നുണ്ട്. അതോടൊപ്പം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാനും ഇവര്‍ പറയുന്നു. അതിലധികം ആശങ്കകള്‍ ഭക്ഷണകാര്യത്തില്‍ പുലര്‍ത്തേണ്ടതില്ല

ആഗോളതലത്തില്‍ തന്നെ ഏറെ ഭീതി ഉയര്‍ത്തിക്കൊണ്ടാണ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ 'കൊറോണ'യുമായി ബന്ധപ്പെട്ട് പലതരം സന്ദേശങ്ങളും കുറിപ്പുകളുമാണ് വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വിവരങ്ങളില്‍ മുക്കാല്‍ പങ്കും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തവയാണെന്നതാണ് സത്യം. 

അതിനൊരു ഉദാഹരണമാണ് ഇനി പറയുന്നത്. ഐസ്‌ക്രീം കഴിച്ചാല്‍ കൊവിഡ് 19 പിടിപെടും എന്ന തരത്തില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. ബോധപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും തെറ്റിദ്ധാരണയും പരത്തുക എന്ന ലക്ഷ്യത്തോടെ ആരോ പടച്ചുവിട്ട കള്ളമാണിത്. 

ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ 'ദ ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍' (ഐഐസിഎംഎ) രംഗത്തെത്തിയിട്ടുണ്ട്. ഐസ്‌ക്രീമുകള്‍ അപകടകാരികളല്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. ഇതിന് പുറമെ യൂനിസെഫും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. 

Also Read:- കൊവിഡ് 19; നോണ്‍- വെജ് ഭക്ഷണം കഴിക്കുന്നതില്‍ അപകടമുണ്ടോ?...

ഇത്തരത്തില്‍ പല ഭക്ഷണസാധനങ്ങളുടെ പേരും കൊറോണ വൈറസും തമ്മില്‍ ബന്ധപ്പെടുത്തി വ്യാജപ്രചരാണങ്ങള്‍ നടക്കുന്നുണ്ട്. മാംസാഹാരങ്ങള്‍ കഴിക്കുന്നതാണ് ഇതില്‍ അടുത്തൊരു പ്രചാരണം. അതും അടിസ്ഥാനമില്ലാത്ത വാദമാണെന്ന് കഴിഞ്ഞ ദിവസം ദില്ലി എയിംസ് ആശുപത്രി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലെരിയ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ ഒരു ഭക്ഷണസാധനവും കൊറോണ വൈറസ് പകരുന്നതില്‍ പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടില്ല. മാംസാഹാരമാണെങ്കില്‍ അത് നന്നായി വേവിച്ച് കഴിക്കുന്നത് ഏത് തരം ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും നല്ലതാണ്. അതിനാല്‍ അക്കാര്യം ഡോക്ടര്‍മാര്‍ എടുത്തുപറയുന്നുണ്ട്. അതോടൊപ്പം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാനും ഇവര്‍ പറയുന്നു. അതിലധികം ആശങ്കകള്‍ ഭക്ഷണകാര്യത്തില്‍ പുലര്‍ത്തേണ്ടതില്ല. 

click me!