നോമ്പുതുറ ആഘോഷമാക്കാൻ ടേസ്റ്റി മീൻ അട തയ്യാറാക്കാം; റെസിപ്പി

Published : Mar 17, 2025, 03:28 PM IST
നോമ്പുതുറ ആഘോഷമാക്കാൻ ടേസ്റ്റി മീൻ അട തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഇഫ്താറിനൊരുക്കാന്‍ നല്ല ലളിതമായ ഒരു നോമ്പുതുറ വിഭവത്തെ പരിചയപ്പെട്ടാലോ? മീന്‍ കൊണ്ടുള്ള ഈ വെറൈറ്റി അട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ

മീൻ -1 കിലോ 
തേങ്ങ -1 കപ്പ് 
മഞ്ഞൾ പൊടി -1 സ്പൂൺ
മുളക് പൊടി -1 സ്പൂൺ 
കുരുമുളക് പൊടി -1 സ്പൂൺ 
ഗരം മസാല -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
കറിവേപ്പില - 2 തണ്ട് 
എണ്ണ - 3 സ്പൂൺ 
സവാള -1 കപ്പ് 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ 
അരി പൊടി -3 കപ്പ് 
ഉപ്പ് -1 സ്പൂൺ 
തിളച്ച വെള്ളം - 3 ഗ്ലാസ് 
വാഴയില -2 എണ്ണം 

തയ്യാറാക്കുന്ന വിധം 

അരിപ്പൊടിയിലേക്ക് തിളച്ച വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില തുടങ്ങിയവ ചേർത്തതിനുശേഷം സവാളയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ട് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇനി മീന്‍ വേവിച്ചതിന് ശേഷം നല്ലതുപോലെ ഉടച്ച് ഇതിലേയ്ക്ക് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് പാകത്തിന് ആക്കി എടുക്കുക. നല്ല ഡ്രൈ ആയി കഴിയുമ്പോൾ വാഴയിലയുടെ ഉള്ളിലേക്ക് കുഴച്ചുവെച്ച മാവ് ഒരു ഉരുള എടുത്ത് ഒന്ന് പരത്തിയതിനുശേഷം അതിനുള്ളിലായിട്ട് ഈ ഒരു മീനിന്റെ മിക്സ് വെച്ച് കൊടുത്ത് വീണ്ടും വാഴയില മൂടി നമുക്ക് സാധാരണ ഇലയിട പോലെ തന്നെ ഇഡ്ഡലി പാത്രത്തിലേക്ക് വെച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. 

Also read: നല്ല ടേസ്റ്റി ഫിഷ് പക്കോഡ തയ്യാറാക്കിയാലോ? ഇതാ റെസിപ്പി

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ