ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

മീൻ -1/2 കിലോ 
കടലമാവ് -2 കപ്പ് 
മഞ്ഞൾ പൊടി -1സ്പൂൺ 
മുളക് പൊടി -1സ്പൂൺ 
ഇഞ്ചി - 1 സ്പൂൺ 
വെളുത്തുള്ളി -1 സ്പൂൺ 
കറിവേപ്പില -2 തണ്ട് 
സവാള -2 എണ്ണം 
ഗരം മസാല -1സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
എണ്ണ -1/2 ലിറ്റർ

തയ്യാറാക്കുന്ന വിധം 

മീൻ ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ ഒന്നു തേച്ചുപിടിപ്പിച്ചതിനു ശേഷം അത് എണ്ണയിലേക്ക് ഒന്ന് വറുത്തെടുക്കുക. വറുത്ത മീനിനെമുള്ളൊക്കെ മാറ്റി നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക. ശേഷം അതിലേയ്ക്ക് സവാളയും, കടലമാവും, മഞ്ഞൾപൊടിയും, മുളകുപൊടിയും, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് കുഴച്ചെടുത്തതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം കുഴച്ചെടുത്തതിനെ ചെറിയ ഉരുളകളാക്കി എടുത്തു അതിലേക്കിട്ടുകൊടുത്ത് വറുത്തു എടുക്കാവുന്നതാണ്. ഇതോടെ നല്ല ടേസ്റ്റി ഫിഷ് പക്കോഡ റെഡി. 

Also read: ചെമ്മീൻ കൊണ്ട് കിടിലന്‍ പക്കോഡ തയ്യാറാക്കിയാലോ? റെസിപ്പി