രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

Published : Sep 05, 2025, 11:11 AM IST
 immunity

Synopsis

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

രോഗ പ്രതിരോധശേഷി കൂട്ടാന്‍ ആദ്യം ശ്രദ്ധിക്കേണ്ട ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഹോട്ട് ലൈം

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

2. മഞ്ഞള്‍ പാല്‍

മഞ്ഞളിലെ കുര്‍ക്കുമിനിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ പാലും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

3. ബീറ്റ്റൂട്ട് ജിഞ്ചര്‍ ജ്യൂസ്

നൈട്രേറ്റും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജിഞ്ചര്‍ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

4. തണ്ണിമത്തന്‍ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

5. ക്യാരറ്റ്- ഓറഞ്ച് ജ്യൂസ്

ബീറ്റാ കരോട്ടിനും വിറ്റാമിന്‍ സിയും അടങ്ങിയ ക്യാരറ്റ്- ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

6. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചോളൂ, ​കാരണം
തൈറോയ്ഡ് പ്രശ്നങ്ങൾ അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട 5 സൂപ്പർഫുഡുകൾ