പതിവായി ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

Published : Jul 29, 2025, 04:13 PM ISTUpdated : Jul 30, 2025, 08:45 AM IST
beetroot carrot juice

Synopsis

വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈബറും ഇവയില്‍ അടങ്ങിയിരിക്കുന്നു.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ബീറ്റ്റൂട്ടും ക്യാരറ്റും. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈബറും ഇവയില്‍ അടങ്ങിയിരിക്കുന്നു. പതിവായി ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. പ്രതിരോധശേഷി കൂട്ടാന്‍

ബീറ്റ്റൂട്ടിലും ക്യാരറ്റിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇവ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3. ദഹനം

ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

4. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍

നാരുകളാല്‍ സമ്പന്നവും കലോറി വളരെ കുറഞ്ഞതുമായ ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

5. വണ്ണം കുറയ്ക്കാന്‍

ബീറ്റ്‌റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. നാരുകളും ഉള്ളതിനാല്‍ ബീറ്റ്റൂട്ട് - ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

6. ചര്‍മ്മം

ബീറ്റ്റൂട്ടിലും ക്യാരറ്റിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ചേര്‍ത്ത ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍