ഗര്‍ഭകാലത്ത് നാരങ്ങ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Aug 7, 2019, 11:05 AM IST
Highlights

ഗര്‍ഭകാലത്തെ ഡയറ്റ്‌ പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്‌ നാരങ്ങ. സിട്രിക്ക്‌ ആസിഡ്‌ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്തെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. 

ഗര്‍ഭകാലത്ത്‌ നാരങ്ങ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ നിരവധിയാണ്. ആദ്യത്തെ മൂന്ന്‌ മാസം ഗര്‍ഭിണികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്‌ ഛര്‍ദിയും ക്ഷീണവും. രാവിലെ എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ട്‌. ഗര്‍ഭകാലത്ത്‌ ഛര്‍ദി ഒരു പരിധി വരെ നിയന്ത്രിക്കാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ്‌ നാരങ്ങ വെള്ളമെന്ന്‌ വിദ​ഗ്ധർ പറയുന്നു.

നാരങ്ങയെ പോലെ തന്നെ ഏറെ ഗുണമുള്ള ഒന്നാണ്‌ നാരങ്ങയുടെ തൊലിയും. ഒരു നാരങ്ങയില്‍ 17 കലോറിയാണ്‌ അടങ്ങിയിട്ടുള്ളത്‌. കാത്സ്യം, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്ത്‌ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ ഡയറ്റ്‌ പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്‌ നാരങ്ങ.

സിട്രിക്ക്‌ ആസിഡ്‌ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്തെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ഗർഭിണികൾ ദിവസവും ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം കുടിക്കുന്നത്‌ മലബന്ധം മാറ്റാനും സഹായിക്കുമെന്ന്‌ സോണാലി റൂഡറിന്റെ നാച്ചറ്വല്‍ പ്രെഗ്നസി കുക്ക്‌ബുക്കില്‍ പറയുന്നു.

ഗര്‍ഭകാലത്ത്‌ ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന്‍ നാരങ്ങ വെള്ളത്തില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഏറെ സഹായകമാകും. പിഎച്ച്‌ ലെവല്‍ നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര്‌ വരുന്നത്‌ തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ ​ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്‌. 
 
 

click me!