ഇനിയും വണ്ണം കുറഞ്ഞില്ലേ? ഡയറ്റില്‍ പുതിനയില ഇങ്ങനെ ഉൾപ്പെടുത്തൂ...

Published : Jul 18, 2023, 03:00 PM ISTUpdated : Jul 18, 2023, 03:05 PM IST
ഇനിയും വണ്ണം കുറഞ്ഞില്ലേ?  ഡയറ്റില്‍ പുതിനയില ഇങ്ങനെ ഉൾപ്പെടുത്തൂ...

Synopsis

ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാനായി കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുതിന.  ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കൂടാതെ ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. പുതിനയില കലോറി കുറഞ്ഞതുമാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയില്‍ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്.  അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിനയിലയിട്ട പാനീയങ്ങള്‍, പുതിനയില ചട്നി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു.  ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരം പോഷകങ്ങൾ കാര്യക്ഷമമായി സ്വാംശീകരിക്കുമ്പോൾ, നമ്മുടെ മെറ്റബോളിസത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കുന്നു. വിറ്റാമിന്‍ എ, സി, മറ്റ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പുതിനയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്‍റി -ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  പുതിന വെള്ളം പതിവായി കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: സ്ത്രീകള്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ അഞ്ച് കാരണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ