ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ഒരു പോഷകമാണ് മഗ്നീഷ്യം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവനീത് ഭദ്ര പറയുന്നത്.
ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ഒരു പോഷകമാണ് മഗ്നീഷ്യം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവനീത് ഭദ്ര പറയുന്നത്.
സ്ത്രീകള്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആർത്തവ വേദനയുടെ അസ്വസ്ഥത ലഘൂകരിക്കാൻ മഗ്നീഷ്യം സഹായിക്കും. ഇവ ഗർഭപാത്രത്തിന്‍റെ പേശികളെ അയവുവരുത്തുകയും ആർത്തവ വേദനയ്ക്ക് കാരണമാകുന്ന സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാൻഡിന്‍സിന്‍റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ ഈ സമയത്ത് ഉറപ്പായും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
രണ്ട്...
മഗ്നീഷ്യം നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനം മെച്ചപ്പെടുത്താന്‍ മഗ്നീഷ്യം സഹായിക്കും. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
മൂന്ന്...
എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി സ്ത്രീകള്‍ക്ക് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വാർദ്ധക്യത്തിലെ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
അഞ്ച്...
ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അതിനാല്‍ സ്ത്രീകള്‍ ഉറപ്പായും മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
Also Read: ദിവസവും ചോറിനൊപ്പം വെണ്ടയ്ക്ക കഴിക്കാറുണ്ടോ? അറിയാം ഈ ഗുണങ്ങള്‍...
