
സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വിചിത്രമായ പല 'കോമ്പിനേഷനു'കളും വിമര്‍ശനങ്ങള്‍ വാരികൂട്ടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. മധുര പ്രിയരുടെ ഇഷ്ട പലഹാരമായ ജിലേബിയിലാണ് ഇത്തവണത്തെ പരീക്ഷണം.
ജിലേബിയും ആലു സബ്ജിയുമാണ് ഈ വിചിത്രമായ കോമ്പോയില്‍ ഉള്ളത്. ഒരു വഴിയോര കച്ചവട സ്റ്റാളില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 'ഇത്തരത്തിലൊരു പ്രഭാതഭക്ഷണമോ സുഹൃത്തുക്കളേ' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തയാറാക്കി വച്ചിരിക്കുന്ന ജിലേബി കഴിക്കാനായി നല്‍കുന്ന ഒരു പാത്രത്തിലേക്ക് എടുത്തുവച്ചതിനു ശേഷം അതിനു മുകളിലേയ്ക്ക് ആലൂ സബ്ജിയും കുറച്ചു തൈരും ഒഴിക്കുന്നു. ശേഷം ഇത് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത് ജിലേബിയോട് ചെയ്ത ക്രൂരത ആണെന്നും ഇത്തരത്തിലൊരു കോമ്പിനേഷന്‍ ഉണ്ടാക്കിയതിന് ആളുകള്‍ നിങ്ങളോട് ക്ഷമിക്കുകയില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Also Read: എന്താണ് ഈ 'മൗണ്ടന്‍ ഡ്യൂ ജിലേബി'? വെറൈറ്റി ഐറ്റം വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം