നാല്‍പ്പതിന്‍റെ നിറവില്‍ കരീന കപൂര്‍; പിറന്നാള്‍ കേക്കിലുമുണ്ടൊരു പ്രത്യേകത...

Published : Sep 21, 2020, 03:38 PM ISTUpdated : Sep 21, 2020, 07:34 PM IST
നാല്‍പ്പതിന്‍റെ നിറവില്‍ കരീന കപൂര്‍; പിറന്നാള്‍ കേക്കിലുമുണ്ടൊരു പ്രത്യേകത...

Synopsis

കരീനയുടെ ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഇന്ന് നാല്‍പ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡിലെ ഗ്ലാമര്‍ താരം കരീന കപൂര്‍. കരീനയുടെ ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കരീനയുടെ സഹോദരിയും നടിയുമായ കരീഷ്മയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങളില്‍ കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂര്‍, അമ്മ ബബിത, സഹോദരി കരീഷ്മ, ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാന്‍ എന്നിവരെയും കാണാം. 

 

മനോഹരമായ കേക്കിനരികില്‍ നില്‍ക്കുന്ന കരീനയുടെ ചിത്രമാണ് ഇതിലെ ഹൈലൈറ്റ്. പച്ച നിറത്തിലുള്ള കാഫ്താനാണ് താരത്തിന്‍റെ വേഷം. കരീനയുടെ പിറന്നാള്‍ കേക്കിലുമുണ്ട് ഒരു കരീന. കരീനയുടെ കാരിക്കേച്ചർ ആണ് കേക്കില്‍ കാണുന്നത്. ചുവപ്പ് ഡ്രസ്സിലാണ് കരീനയുടെ കാരിക്കേച്ചർ ചെയ്തിരിക്കുന്നത്.   'ഫാബുലസ് @ 40' എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. 


1980 സെപ്റ്റംബര്‍ 21നാണ് കരീന ജനിച്ചത്. 2000-ല്‍ ജെ പി ദത്തയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് കരീന അരങ്ങേറ്റം കുറിച്ചത്. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കരീനയും സെയ്ഫും. 

 

 

Also Read:കരീനയുടെ 'ഡയറ്റ് പ്ലാൻ' വിശദീകരിച്ച് ന്യൂട്രീഷ്യനിസ്റ്റ് റുജുത...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍