നോൺ വെജ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

By Web TeamFirst Published Sep 20, 2020, 10:49 PM IST
Highlights

മാംസം തയ്യാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിൽ അലിയാൻ സഹായിക്കും.

മായം ചേർത്ത ഭക്ഷണങ്ങളാണല്ലോ ഇന്ന് നമ്മൾ എല്ലാവരും കൂടുതലും കഴിക്കുന്നത്. കീടനാശിനി‌ കലര്‍ന്ന പച്ചക്കറിയും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യങ്ങളും ഇറച്ചിക്കളും കഴിക്കുന്നു. അത് കൊണ്ട് തന്നെ ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

മാംസം തയ്യാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിൽ അലിയാൻ സഹായിക്കും.

രണ്ട്...

മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.

മൂന്ന്...

മൺപാത്രത്തിൽ മീൻകറി ഉണ്ടാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയും കൂടും. 

നാല്...

പച്ചമീൻ അതേപടി ഫ്രിഡ്ജിൽ വയ്ക്കാതെ വൃത്തിയാക്കി, അൽപം ഉപ്പും മഞ്ഞളും വിനാഗിരിയും പുരട്ടി ഫ്രീസറിൽ വയ്ക്കുക. രണ്ടോ മൂന്നോ ദിവസം കേടുകൂടാതിരിക്കും.

അഞ്ച്...

മീനിന്റെ ഉളുമ്പ് മണം മാറാൻ ഉപ്പും നാരങ്ങാനീരും പുരട്ടി 15 മിനിറ്റ് വച്ച ശേഷം കറി വയ്ക്കുക.

നല്ല ഉറക്കം ലഭിക്കാന്‍ 'ബനാന ടീ' കുടിക്കാം...

click me!