Latest Videos

ഇഷ്ടപാനീയം കുടിക്കുന്ന വീഡിയോ പങ്കുവച്ച് കരീഷ്മ കപൂര്‍; ഇതാണോ സൗന്ദര്യരഹസ്യമെന്ന് ആരാധകര്‍

By Web TeamFirst Published Jun 4, 2020, 9:18 PM IST
Highlights

കരീഷ്മ ഒരു ഭക്ഷണപ്രിയ കൂടിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പങ്കുവച്ചിട്ടുള്ളതും ഭക്ഷണത്തിന്‍റെ ചിത്രങ്ങളാണ്.  

ലോക്ഡൗണില്‍ ബോളിവുഡ് താരം കരീഷ്മ കപൂര്‍ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണം, ഫേസ് പാക്കിന്‍റെ ചിത്രം, വര്‍ക്കൗട്ട് ചിത്രങ്ങള്‍... അങ്ങനെ പോകുന്നു താരത്തിന്‍റെ ലോക്ഡൗണ്‍ കാലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 

Say squeeze 🍊 #bepositive #exerciseathome

A post shared by KK (@therealkarismakapoor) on May 17, 2020 at 11:51pm PDT

 

കരീഷ്മ ഒരു ഭക്ഷണപ്രിയ കൂടിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പങ്കുവച്ചിട്ടുള്ളതും ഭക്ഷണത്തിന്‍റെ ചിത്രങ്ങളാണ്.  ഇഡ്ഡലിയുടെ ചിത്രം മുതല്‍ ചോക്ലറ്റ് കേക്കിന്‍റെ ചിത്രം വരെ കരീഷ്മ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Cupcake anyone ? 🧁 Made by me😁😆

A post shared by KK (@therealkarismakapoor) on May 12, 2020 at 7:20am PDT

 

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ താരം പങ്കുവച്ചിരിക്കുന്നത് തന്‍റെ ഇഷ്ടപാനീയമായ മാംഗോ മിൽക്ക് ഷേക്ക് കുടിക്കുന്ന വീഡിയോ ആണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ്  വീഡിയോ കരീഷ്മ പങ്കുവച്ചത്. താരത്തിന്‍റെ സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിനും രഹസ്യം ഇതാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

 

 
 
 
 
 
 
 
 
 
 
 
 
 

Me + Mango Milkshake = 😌

A post shared by KK (@therealkarismakapoor) on Jun 4, 2020 at 4:04am PDT

 

ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് മാമ്പഴം. വൈറ്റമിന്‍  എ, ഇ, കെ തുടങ്ങിയ വൈറ്റമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ മാങ്ങയില്‍ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ധാരാളമുള്ള ഒരു സ്രോതസ്സാണ് മാങ്ങ.  ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്. 

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മാങ്ങ ദഹനേന്ദ്രിയത്തെ ശക്തിപ്പെടുത്തുകയും ശരീരത്തില്‍നിന്ന് അനാവശ്യമായ കലോറി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് അമിതമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മാമ്പഴം വെറുതേ കഴിക്കുന്നതും ജ്യൂസായി കുടിക്കുന്നതും മാമ്പഴം കൊണ്ടുള്ള മിൽക്ക് ഷേക്ക് തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്. 

 

തിളക്കമുള്ള ചര്‍മ്മത്തിനും മൂക്കിലെ കറുത്തപാടുകള്‍ നീക്കം ചെയ്യാനും മുഖത്തെ ചുളിവുകള്‍ അകറ്റാനും മാങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. 

Also Read: മുഖസൗന്ദര്യത്തിന് രണ്ട് തരം മാമ്പഴ ഫേസ് പാക്കുകൾ; ഉപയോ​ഗിക്കേണ്ട വിധം...

click me!