മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് അധികം പേരും. വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇനി മുതൽ ഫേഷ്യൽ വീട്ടിലിരുന്ന് തന്നെ ചെയ്യാം. മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന രണ്ട് തരം മാമ്പഴ ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഒന്ന്...

മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ഇത് സ്കിൻ ടോൺ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു കപ്പിൽ കുറച്ച് മാമ്പഴ പൾപ്പ്, ഒരു സ്പൂൺ തേൻ, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് നല്ല പോലെ മിശ്രിമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാം.

രണ്ട്...

ഒരു ടീസ്പൂൺ ബദാം പൊടി, അൽപം മാമ്പഴ പൾപ്പ്, മൂന്ന് ടേബിൾസ്പൂൺ ഓട്‌സ്, രണ്ട് സ്പൂൺ പാൽ  എന്നിവ ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറു ചൂടുവെള്ളത്തിലോ കഴുകി കളയാവുന്നതാണ്. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു ഫേസ് പാക്കാണിത്. 

മുഖത്തെ കറുത്ത പാട് അകറ്റാന്‍ എട്ട് തരം പപ്പായ ഫേസ് പാക്കുകൾ......